തിരുവനന്തപുരം : കുടുംബശ്രീ പ്രളയദുരിത ബാധിതര്‍ക്കായി നല്‍കുന്ന വായ്പയ്ക്കുവേണ്ടി അടുത്ത ആഴ്ച മുതല്‍ അപേക്ഷിച്ചു തുടങ്ങാം. ഒരു ലക്ഷം രൂപ വീതം ഒന്‍പത് ശതമാനം പലിശയിലാണ് അനുവദിക്കുക. അയല്‍ക്കൂട്ടങ്ങള്‍ നിര്‍ദേശിക്കുന്നവര്‍ക്ക് മാത്രമാകും വായ്പ അനുവദിക്കുക എന്ന് സംസ്ഥാന ബാങ്കേഴ്‌സ് സമിതി വ്യക്തമാക്കിയിട്ടുണ്ട്.
സര്‍ക്കാരില്‍ നിന്ന് അടിയന്തര ധനസഹായമായ പതിനായിരം രൂപ ലഭിച്ച പ്രളയക്കെടുതി നേരിട്ടവര്‍ക്ക് അയല്‍ക്കൂട്ടങ്ങള്‍ വഴിയാണ് വായ്പ അനുവദിക്കുക. നാലു വര്‍ഷമാണ് തിരിച്ചടവ് കാലാവധി. സര്‍ക്കാരാണ് വായ്പയുടെ പലിശ നിര്‍വഹിക്കുന്നത്.
ഇതിനോടകം അഞ്ച് ലക്ഷത്തിലേറെ പേര്‍ സര്‍ക്കാരിന്റെ അടിയന്തര ധനസഹായം കൈപ്പറ്റിയിട്ടുണ്ട്.
from mangalam.com https://ift.tt/2xeTqMA
via IFTTT
No comments:
Post a Comment