ബിഷപ്പ് ഫ്രാങ്കോ കേരളത്തിലേക്ക്; ചുമതലകള്‍ സഹവൈദികന് താത്ക്കാലികമായി കൈമാറി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 15, 2018

ബിഷപ്പ് ഫ്രാങ്കോ കേരളത്തിലേക്ക്; ചുമതലകള്‍ സഹവൈദികന് താത്ക്കാലികമായി കൈമാറി

കോട്ടയം: കന്യാസ്ത്രീ നല്‍കിയ ബലാത്സംഗ പരാതിയില്‍ ആരോപണം നേരിടുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അന്വേഷണവുമായി സഹകരിക്കാന്‍ കേരളത്തിലേക്ക് വരുന്നു. തന്റെ വിശ്വസ്തരായ സഹവൈദികന് ചുമതലകള്‍ താല്‍ക്കാലികമായി കൈമാറി. തന്റെ അഭാവത്തില്‍ ചുമതലകള്‍ മോണ്‍സിഞ്ഞോര്‍ മാത്യു കൊക്കണ്ടത്തിനാണ് കൈമാറിയിരിക്കുന്നത്. താന്‍ രൂപതയില്‍ നിന്ന് മാറിനില്‍ക്കുമ്പോള്‍ ഭരണപരമായ ചുമതലകള്‍ അദ്ദേഹത്തിനായിരിക്കുമെന്നും ജലന്ധര്‍ രൂപതയില്‍ നിന്നും ബിഷപ്പ് ഫ്രാങ്കോയുടെ പേരില്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. ഈ മാസം 13നാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. അന്വേഷണ സംഘത്തില്‍ നിന്നും നോട്ടീസ് ലഭിച്ചതിനു പിന്നാലെയാണ് ഈ തീരുമാനം.

അതേസമയം, ചുമതലകള്‍ പൂര്‍ണ്ണമായും കൈമാറിയിട്ടില്ലെന്ന് സിസ്റ്റര്‍ അനുപമ പ്രതികരിച്ചു. ബിഷപ്പ് ജലന്ധറില്‍ നിന്ന് മാറിനില്‍ക്കുന്ന സമയത്തെല്ലാം ഇത്തരത്തില്‍ ചുമതലകള്‍ കൈമാറാറുണ്ട്. താത്ക്കാലികമായ മാറ്റംകൊണ്ട് ആശ്വസിക്കാന്‍ ഒന്നുമില്ലെന്നും സമരവുമായി ശക്തമായി മുന്നോട്ടുപോകുമെന്നും സി.അനുപമ പറഞ്ഞു. ബിഷപ്പിന്റെ അഭാവത്തില്‍ അദ്ദേഹം നേരത്തെ ഏറ്റെടുത്തിരിക്കുന്ന ചുമതലകള്‍ നിര്‍വഹിക്കുന്നത് പകരം ചുമതലക്കാരനെ ഏല്പിക്കാറുണ്ട്. അതിനുള്ള ഔദ്യോഗിക നടപടി മാത്രമാണിതെന്നും പരാതിക്കാരിയുടെ സഹോദരനും പ്രതികരിച്ചു. ഇത് അധികാരകൈമാറ്റമല്ല. ഈ നോട്ടീസ് കണ്ട് ഫ്രാങ്കോ സ്ഥാനമൊഴിഞ്ഞതായി ആരുംവിശ്വസിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
[IMG]
ജലന്ധര്‍ രൂപത പുറത്തുവിട്ട കത്തില്‍ പറയുന്നത് ഇങ്ങനെ: പ്രിയ, വൈദികരെ, സന്യസ്തരെ, ബിഷപ്പ് എന്ന നിലയില്‍ തന്റെ ശുശ്രൂഷയില്‍ അടുത്തകാലത്ത് നേരിട്ട പ്രതിസന്ധികളില്‍ പിന്തുണയ്ക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി. തനിക്കെതിരായി ഉയര്‍ന്ന ഒരു ആരോപണത്തില്‍ പോലീസിന്റെ അന്വേഷണത്തില്‍ തനിക്കെതിരെ ലഭിച്ച തെളിവുകളില്‍ പല വൈരുദ്ധ്യങ്ങളും ഉണ്ടെന്ന് പോലീസ് കണ്ടെത്തിയിരിക്കുന്നു. കേരളത്തിലെ അന്വേഷണസംഘം തന്നില്‍ നിന്നും കൂടുതല്‍ വിശദീകരണം തേടുന്നതിന് വിളിച്ചിരിക്കുകയാണ്. തനിക്കു വേണ്ടിയും തനിക്കെതിരെ ആരോപണം ഉന്നയിച്ച ഇരയക്കും അവരെ പിന്തുണയ്ക്കും വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ആവശ്യപ്പെടുന്നു. അവരുടെ ഹൃദയത്തില്‍ ദൈവിക ഇടപെടല്‍ ഉണ്ടാകുന്നതിനും അതുവഴി സത്യം പുറത്തുവരുന്നതിനും നിങ്ങള്‍ പ്രാര്‍ത്ഥിക്കണം.

അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളുടെ ഫലമെന്താണെന്നറിയാന്‍ കത്തിരിക്കുന്നു. എല്ലാം താന്‍ ദൈവ കരങ്ങളില്‍ ഏല്പിക്കുന്നു. തന്റെ അഭാവത്തില്‍ രൂപതയുടെ ഭരണപരമായ ചുമതലകള്‍ മോണ്‍.മാത്യു കൊക്കണ്ടത്തിന് കൈമാറുന്നു. രൂപതയില്‍ നിന്നും താന്‍ പുറത്തുപോകുമ്പോള്‍ പാലിച്ചിരുന്ന വിധത്തില്‍ ചുമതലകള്‍ നിര്‍വഹിക്കണമെന്നും കത്തില്‍ വ്യക്തമാക്കുന്നു.

തന്റെ അഭാവത്തില്‍ ഫാ. ജോസഫ് തോക്കുംകാട്ടില്‍, ഫാ.സുബിന്‍ തെക്കേടത്ത്, എന്നിവരുമായി ആലോചിച്ചശേഷമേ ഭരണപരമായ ചുമതലകള്‍ നിര്‍വഹിക്കാവൂഎന്നും അദ്ദേഹം കത്തില്‍ പറയുന്നു.



from mangalam.com https://ift.tt/2NKiDsx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages