ആറുപതിറ്റാണ്ടിനിടയില്‍ ഏറ്റവും പൊള്ളിച്ച സെപ്തംബര്‍ ; സൂര്യതാപത്തെ സൂക്ഷിക്കുക ; ഞായറാഴ്ച ഇടിമിന്നലോടെ മഴയുണ്ടാകാനും സാധ്യത - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 15, 2018

ആറുപതിറ്റാണ്ടിനിടയില്‍ ഏറ്റവും പൊള്ളിച്ച സെപ്തംബര്‍ ; സൂര്യതാപത്തെ സൂക്ഷിക്കുക ; ഞായറാഴ്ച ഇടിമിന്നലോടെ മഴയുണ്ടാകാനും സാധ്യത

തിരുവനന്തപുരം: അതിശക്തമായ മഴയെ തുടര്‍ന്നു കേരളത്തെ മുക്കിയ ജലപ്രളയത്തിന് പിന്നാലെ വിചിത്രമായ പല പ്രതിഭാസങ്ങള്‍ക്കു വേദിയായ കേരളത്തില്‍ രേഖപ്പെടുത്തിയത് സെപ്തംബര്‍ മാസത്തിലെ ഏറ്റവും വലിയ ചൂട്. കേരളത്തിലെ സെപ്തംബര്‍ ചൂട് 30 ഡിഗ്രിയും കടന്ന് മുകളിലേക്ക് പോയി. പകല്‍ സമയങ്ങളില്‍ രണ്ട് മണിക്കൂറില്‍ അധികം നേരം 30 മുതല്‍ 32 ഡിഗ്രി വരെ നില്‍ക്കുകയാണ്.

ആറു പതിറ്റാണ്ടിനിടയില്‍ ഇത്രയും അധികം ചൂട് അനുഭവപ്പെടുന്ന ആദ്യത്തെ സെപ്റ്റംബര്‍ മാസമാണിത്. സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടാറുള്ള പ്രദേശങ്ങളിലൊന്നായ പുനലൂരില്‍ 34.8 ഡിഗ്രി വരെയാണ് പകല്‍ സമയത്തെ ചൂട്. പാലക്കാട് 34.3 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് ഇന്നലെ രേഖപ്പെടുത്തിയത്. പ്രളയപെയ്ത്തിന് ശേഷം അതിശക്തമായ ചൂടാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. നിരവധി പേര്‍ക്ക് സൂര്യതാപം ഏറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ജലാശയങ്ങളില്‍ ക്രമാതീതമായി ജലനിരപ്പ് താഴുന്നത് ആശങ്കയോടെയാണ് കേരളം നോക്കികാണുന്നത്.

മഴ മേഘങ്ങളുടെ സാന്നിധ്യം ഇല്ലാത്തതാണ് പകല്‍ സമയം ഇത്രയധികം ചൂട് കൂടാനുള്ള കാരണം. പകല്‍ 9 മണിക്കൂറോളം സൂര്യപ്രകാശ ദൈര്‍ഘ്യം കൂടിയതും ചൂട് വര്‍ദ്ധിപ്പിച്ചു. അന്തരീക്ഷ ഈര്‍പ്പം കുറഞ്ഞതും തിരിച്ചടിയായിട്ടുണ്ട്. സാധാരണ സെപ്റ്റംബറില്‍ 70 - 80 എന്ന നിലയിലുള്ള അന്തരീക്ഷ ഈര്‍പ്പം ഈ സെപ്റ്റംബര്‍ മാസത്തില്‍ 65-70 എന്ന നിലയിലേക്ക് താഴ്ന്നിരിക്കുകയാണ്. ഓഗസ്റ്റില്‍ 164 ശതമാനത്തോളം അധികം മഴയാണ് ഇത്തവണ കേരളത്തില്‍ ലഭിച്ചത്.

ഓഗസ്റ്റ് എട്ട് മുതല്‍ 17 വരെയുള്ള കാലയളവില്‍ ശക്തമായ മഴ പെയ്‌തൊഴിഞ്ഞു. ഓഗസ്റ്റ് മാസത്തില്‍ ഇത്രയധികം മഴ ലഭിക്കുന്നത് ആദ്യമാണെന്ന് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നത്. ചൂട് ക്രമാതീതമായി കൂടിയതാണ് ഇതിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ചിക്കന്‍ പോക്‌സും ചിക്കന്‍ പോക്‌സും സംസ്ഥാനത്ത് ചൂട് കൂടിയതോടെ ചിക്കന്‍ പോക്‌സ് അടക്കമുള്ള പകര്‍ച്ചവ്യാധി ഭീഷണിയും നിലനില്‍ക്കുന്നുണ്ട്.

സെപ്റ്റംബര്‍12 വരെ സംസ്ഥാനത്ത് 935 പേര്‍ക്ക് ചിക്കന്‍ പോക്‌സ് ബാധിച്ചിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. സൂര്യ താപം ചൂട് വര്‍ദ്ധിക്കുന്നതിനാല്‍ മുന്‍ കരുതലെടുക്കണമെന്ന് ആരോഗ്യവകുപ്പും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഞായറാഴ്ചയോടെ സംസ്ഥാനത്ത് വീണ്ടും മഴയെത്താനുള്ള സാധ്യതയുണ്ട്. വ്യാപകമായ മഴയ്ക്ക് സാധ്യതയില്ല. എന്നാല്‍ മഴയ്കക്കൊപ്പം ശക്തമായ ഇടിമിന്നലുണ്ടാകാനും സാധ്യതയുണ്ട്. ചൂട് വര്‍ദ്ധിച്ചതിനാല്‍ മിന്നലിന്റെ ആഘാതം വര്‍ദ്ധിക്കാനും സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.



from mangalam.com https://ift.tt/2Qy82j1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages