മോദിയുടെ പിറന്നാള്‍: ശിശുക്കൾക്ക് സ്വര്‍ണമോതിരം സമ്മാനിച്ച് തമിഴ്‌നാട്ടില്‍ ബിജെപി ആഘോഷം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 17, 2018

മോദിയുടെ പിറന്നാള്‍: ശിശുക്കൾക്ക് സ്വര്‍ണമോതിരം സമ്മാനിച്ച് തമിഴ്‌നാട്ടില്‍ ബിജെപി ആഘോഷം

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 68-ാം പിറന്നാൾ തമിഴ്നാട്ടിലെ ബിജെപി പ്രവർത്തകർ വ്യത്യസ്തമായി ആഘോഷിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. പിറന്നാൾ ദിനമായ തിങ്കളാഴ്ച ജനിക്കുന്ന ശിശുക്കൾക്ക്സന്തോഷസൂചകമായി സ്വർണമോതിരം സമ്മാനം നൽകാനാണ് പ്രവർത്തകരുടെ തീരുമാനം. സംസ്ഥാന ബിജെപി അധ്യക്ഷയും ഗൈനക്കോളജിസ്റ്റുമായ തമിഴിസൈ സൗന്ദരരാജൻ ചെന്നൈയിലെ സർക്കാർ ആശുപത്രിയിലെ നവജാതശിശുക്കൾക്ക് സ്വർണമോതിരം സമ്മാനിച്ചു. Happy birthday to the worlds most powerful and popular leader Thiru @narendramodi May God give him with good health and strength to fulfil his vision of transforming India into a strong, developed and progressive Nation #HappyBDayPMModi #TamilNaduCelebratesModi pic.twitter.com/2V6YT4UJzM — BJP Tamilnadu (@BJP4TamilNadu) September 17, 2018 തമിഴ്നാട്ടിൽ രാഷ്ട്രീയപാർട്ടികൾ വിലപിടിച്ച സമ്മാനങ്ങൾ വിതരണം ചെയ്യുന്നത് പുതുമയുള്ള കാര്യമല്ല. ഈ കൊല്ലം ഫെബ്രുവരിയിൽ മുൻ മുഖ്യമന്ത്രി ജയലളിതയുടെ പിറന്നാളിന് ആ ദിവസം ജനിച്ച ഏഴു ശിശുക്കൾക്ക് എഐഎഡിഎംകെ സ്വർണ മോതിരം സമ്മാനിച്ചിരുന്നു. മന്ത്രിയായിരുന്ന ഡി ജയകുമാർ ഗവൺമെന്റ് രാജാ സർ രാമസ്വാമി മുതലിയാർ സന്ദർശിക്കുകയും ഇത്തരത്തിൽ സ്വർണമോതിരം നൽകുകയും ചെയ്തിരുന്നു. തന്റെ പിറന്നാൾ ദിനം നരേന്ദ്ര മോദി വാരാണസിയിൽ ചെലവഴിക്കുമെന്നാണ് ഔദ്യോഗിക വിവരം. കാശി വിശ്വനാഥക്ഷേത്രസന്ദർശനത്തിന് ശേഷം സ്കൂൾ വിദ്യാർഥികൾക്കൊപ്പം ചലോ ജീത്തേ ഹൈ എന്ന ചലച്ചിത്രം കാണും. ഈ ചിത്രം മോദിയുടെ ജീവിതം ആസ്പദമാക്കി നിർമിച്ചതാണ്. നിരവധി നൂതന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങുകളിലും അദ്ദേഹം പങ്കെടുക്കും.


from mathrubhumi.latestnews.rssfeed https://ift.tt/2MDhsXp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages