പോണ്ടിച്ചേരി സര്‍വകലാശാലയിൽ കാവിവത്കരണമെന്ന് ആരോപിച്ച് വിദ്യാര്‍ഥികള്‍ സമരത്തില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 17, 2018

പോണ്ടിച്ചേരി സര്‍വകലാശാലയിൽ കാവിവത്കരണമെന്ന് ആരോപിച്ച് വിദ്യാര്‍ഥികള്‍ സമരത്തില്‍

ചെന്നൈ: പോണ്ടിച്ചേരി സർവകലാശാലക്യാമ്പസിൽകാവിവത്കരണമെന്ന് ആരോപിച്ച് വിദ്യാർഥികൾ സമരത്തിൽ. ഇടതു വിദ്യാർഥി സംഘടനകളായ എസ്എഫ്ഐ, ഐസ, എപിഎസ്എഫ്,കോൺഗ്രസിന്റെ വിദ്യാർഥി സംഘടനയായ എൻ.എസ്.യു (ഐ) എന്നിവയിൽ ഉൾപ്പെട്ട നാനൂറോളം വിദ്യാർഥികളാണ് ഞായറാഴ്ച രാവിലെ മുതൽ സമരത്തിനിറങ്ങിയത്. ക്യാമ്പസിലെ നിലവിലെ പ്രശ്നങ്ങൾക്ക് ഉത്തരവാദി വൈസ് ചാൻസലർ ഗുർമീത് സിങ്ങാണെന്നും അദ്ദേഹത്തെ കാണണമെന്നുമാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. ക്യാമ്പസിൽ ആറുമണിക്കു ശേഷം പരിപാടികൾ അനുവദനീയമല്ലെന്ന നിലപാട്പിൻവലിക്കണമെന്നും വൈ ഫൈ സംവിധാനം പുനഃസ്ഥാപിക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെടുന്നു. എ ബി വി പിക്കു മാത്രമാണ് ക്യാമ്പസിൽ പരിപാടി നടത്താൻ അനുവാദം ലഭിക്കുന്നത്. വൈസ് ചാൻസലർ കാവിവത്കരണത്തിന് തുറന്ന പിന്തുണയാണ് നൽകുന്നത്. മതേതര അന്തരീക്ഷമാണ് ഞങ്ങൾക്ക് ആവശ്യം. ക്യാമ്പസിലെ വൈ ഫൈ അവർ ഓഫാക്കിയത് ഞങ്ങളുടെ സമരത്തെ കുറിച്ച് മാധ്യമങ്ങൾക്ക് വിവരം ലഭിക്കാതിരിക്കാനാണ്.- പേരു വെളിപ്പെടുത്താൻ താത്പര്യപ്പെടാത്ത വിദ്യാർഥിയെ ഉദ്ധരിച്ച് എൻ ഡി ടി വി റിപ്പോർട്ട് ചെയ്തു. അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള അവകാശം ലംഘിക്കപ്പെടുന്നതായും വിദ്യാർഥികൾ ആരോപിച്ചു. ആറുമണിക്കു ശേഷം പരിപാടികൾ നടത്താനാവില്ലെന്ന പുതിയ നിയന്ത്രണം അവർ കൊണ്ടുവന്നിരിക്കുകയാണ്. പക്ഷെ ഞങ്ങൾക്ക് 24 മണിക്കൂറും ലൈബ്രറി സൗകര്യം വേണം. ലൈബ്രറി പത്തുമണി വരെ പ്രവർത്തിക്കേണ്ടതാണെങ്കിലും ഇപ്പോൾ അഞ്ചുമണിയാകുമ്പോൾ അടയ്ക്കുകയാണ്- പ്രതിഷേധക്കാരിൽ ഒരാൾ പറഞ്ഞു. സാനിറ്ററി നാപ്കിൻ വെൻഡിങ് മെഷീൻ സ്ഥാപിക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ട് ഒരു വർഷത്തിൽ അധികമായെന്ന് പ്രതിഷേധക്കാരിലെ ഒരു വിദ്യാർഥിനി പറഞ്ഞു. ഫണ്ടില്ലെന്നായിരുന്നു കാരണം പറഞ്ഞത്. എന്നാൽ ഇപ്പോൾ നാക്ക് (നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ) സംഘത്തിന്റെ സന്ദർശനം മുൻനിർത്തി അധികൃതർ ക്യാമ്പസ് വൈറ്റ് വാഷ് ചെയ്യുകയാണ്- വിദ്യാർഥിനി കൂട്ടിച്ചേർത്തു. അതേസമയം വിദ്യാർഥികളുടെ ആരോപണം സർവകലാശാല അധികൃതർ നിഷേധിച്ചു. വൈസ് ചാൻസലർ വിദ്യാർഥികളുമായി ചർച്ച നടത്തിയെന്നും അധികൃതർ വ്യക്തമാക്കി. വലതുപക്ഷ അജണ്ടയുമായി ബന്ധപ്പെട്ട ഒരു ചോദ്യം പോലും ഉദിക്കുന്നില്ല. വൈ ഫൈയുമായി ബന്ധപ്പെട്ട് സാങ്കേതിക പ്രശ്നങ്ങളായിരുന്നു ഉണ്ടായിരുന്നത്. അത് പരിഹരിച്ചു കഴിഞ്ഞു. സർവകലാശാലയുടെ സുഗമമായ പ്രവർത്തനത്തിന് വൈസ് ചാൻസലർ കഠിനമായി പരിശ്രമിക്കുകയാണെന്നും സർവകലാശാല പബ്ളിക് റിലേഷൻസ് ഓഫീസർ കെ മഹേഷ് പറഞ്ഞു. content highlights:students protests in pondicherry university


from mathrubhumi.latestnews.rssfeed https://ift.tt/2QAqcAI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages