ജലന്ധർ: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ആരോപണ വിധേയനായ ജലന്ധർ രൂപത ബിഷപ്പ് ഫ്രാങ്കോമുളയ്ക്കൽ മാറിനിൽക്കാൻ താത്പര്യം അറിയിച്ച് മാർപാപ്പയ്ക്ക് കത്തയച്ചു. കേസുമായി ബന്ധപ്പെട്ട് കേരളത്തിലേക്ക് പോകേണ്ടതുകൊണ്ട് ഭരണച്ചുമതലയിൽ നിന്ന് തത്കാലം വിട്ടുനിൽക്കാൻ അനുമതി തേടിയാണ് കത്തയച്ചത്. തനിക്കെതിരായ കേസിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ സമയം വേണമെന്നാണ് ഫ്രാങ്കോ മുളയ്ക്കൽ പറയുന്നത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഇത്തരത്തിലൊരു കത്ത് അയച്ചത്. ചോദ്യം ചെയ്യലിനായി കേരളത്തിലേക്ക് പോകേണ്ടതുണ്ട്. ഇക്കാര്യത്തിനായി പലതവണ കേരളത്തിലേക്ക് പോകേണ്ടി വരും. അതിനാൽ ഏറെസമയം രൂപതയിൽ നിന്ന് മാറിനിൽക്കേണ്ടതുള്ളതിനാൽ ബിഷപ്പ് ഹൗസിന്റെ ഭരണചുമതലയിൽ നിന്ന് ഒഴിയാൻ തന്നെ അനുവദിക്കണം എന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കത്തയച്ച വിവരം ജലന്ധർ രൂപത സ്ഥിരീകരിച്ചിട്ടുണ്ട്. കത്ത് ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധിക്ക് കൈമാറിയിട്ടുണ്ടെന്നാണ് വിവരം. ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് ഫ്രാങ്കോ മുളയ്ക്കലിന് അന്വേഷണ സംഘം നോട്ടീസ് നൽകിയിട്ടുണ്ട്. നോട്ടീസ് ലഭിച്ചതിന് പിന്നാലെ തന്റെ ഭരണപരമായ ചുമതലകൾ മുതിർന്ന വൈദികർക്ക് നൽകി ബിഷപ്പ് സർക്കുലർ പുറത്തിറക്കിയിരുന്നു. കേരളത്തിലെ സംഭവവികാസങ്ങൾ ഓസ്വാൾ ഗ്രേഷ്യസ് മാർപ്പാപ്പയെ ധരിപ്പിച്ചിരുന്നു. ഇതേതുടർന്ന് വത്തിക്കാനിൽ നിന്ന് ബിഷപ്പിന് അനൗദ്യോഗിക നിർദേശങ്ങൾ ലഭിച്ചുവെന്നാണ് വിവരം. ഇതേതുടർന്നാണ് ഇത്തരമൊരു കത്ത് തയ്യാറാക്കിയതെന്നും സൂചനകളുണ്ട്. Content Highlights: Nun Rape Case, Bishop Franco Mulakkal
from mathrubhumi.latestnews.rssfeed https://ift.tt/2QB0FHy
via
IFTTT
No comments:
Post a Comment