സെന്‍സെക്‌സില്‍ 318 പോയന്റ് നഷ്ടത്തോടെ തുടക്കം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 17, 2018

സെന്‍സെക്‌സില്‍ 318 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനംതന്നെ ഓഹരി വിപണിയിൽ കനത്ത നഷ്ടം. സെൻസെക്സ് 318 പോയന്റ് താഴ്ന്ന് 37768ലും നിഫ്റ്റി 96 പോയന്റ് നഷ്ടത്തിൽ 11418ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 657 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1069 ഓഹരികൾ നഷ്ടത്തിലുമാണ്. രൂപയുടെ മൂല്യതകർച്ചയും വിദേശ നിക്ഷേപകർ കൂട്ടത്തോടെ രാജ്യത്ത വിപണിയിൽനിന്ന് നിക്ഷേപം പിൻവലിക്കുന്നതും ഓഹരി സൂചികകളെ ബാധിച്ചു. വിപ്രോ, എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര, വേദാന്ത, ഐഷർ മോട്ടോഴ്സ്, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. എച്ച്ഡിഎഫ്സി, എസ്ബിഐ, ആക്സിസ് ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ഭാരതി എയർടെൽ, യെസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഐഒസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.


from mathrubhumi.latestnews.rssfeed https://ift.tt/2OvWV8Y
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages