തമിഴ്‌നാട്ടിൽ യുവാവിന് സുഹൃത്തുക്കള്‍ നല്‍കിയത് 'വിലപിടിച്ച' വിവാഹ സമ്മാനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 17, 2018

തമിഴ്‌നാട്ടിൽ യുവാവിന് സുഹൃത്തുക്കള്‍ നല്‍കിയത് 'വിലപിടിച്ച' വിവാഹ സമ്മാനം

ചെന്നൈ: ഇന്ധനവിലക്കയറ്റത്തിനെതിരെ രാജ്യമെമ്പാടും പ്രതിഷേധമുയരുന്നതിനിടെ തികച്ചും വ്യത്യസ്തമായ രീതിയിൽ പ്രതിഷേധവുമായിഒരു കൂട്ടം ചെറുപ്പക്കാർ. വിവാഹിതനായ സുഹൃത്തിന് നൽകാൻ "വിലപിടിച്ച" സ്നേഹസമ്മാനവുമായാണ് അവരെത്തിയത്.പെട്രോളാണ് വരന് സമ്മാനമായിനൽകാൻ സുഹൃത്തുക്കൾ തീരുമാനിച്ചത്. തമിഴ്നാട്ടിലെ വിവാഹപ്പന്തലിലാണ്വരന്റെ സുഹൃത്തുക്കൾ സംഘമായാണ് അഞ്ചു ലിറ്ററിന്റെ ക്യാനിൽപെട്രോളുമായെത്തിയത്. പെട്രോൾ സമ്മാനം നൽകിയത് വിവാഹപന്തലിലാകെ ചിരിയുണർത്തി. സുഹൃത്തുക്കൾ സമ്മാനം നൽകുന്നതിന്റെ വീഡിയോ പുതിയ തലമുറ ചാനൽ പുറത്തു വിട്ടു. 39 സെക്കന്റ് നീളുന്ന വീഡിയോയിൽ വരനും വധുവുംപെട്രോൾനിറഞ്ഞ ക്യാൻ സമ്മാനമായി സ്വീകരിക്കുന്നതും എല്ലാവരിലും ചിരിപടരുന്നതും കാണാം. പണമോ സമ്മാനങ്ങളോ വിവാഹത്തിനു നൽകുന്നത് തുടർന്നു വരുന്നിടത്താണ് ഇത്തരമൊരു സമ്മാനവുമായി കൂട്ടുകാരെത്തിയത്.


from mathrubhumi.latestnews.rssfeed https://ift.tt/2D1F88r
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages