ഓസ്‌ട്രേലിയയില്‍ സ്‌ട്രോബെറിയില്‍ സൂചി; അന്വേഷണത്തിന് ഉത്തരവിട്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 17, 2018

ഓസ്‌ട്രേലിയയില്‍ സ്‌ട്രോബെറിയില്‍ സൂചി; അന്വേഷണത്തിന് ഉത്തരവിട്ടു

കാൻബെറ: ഓസ്ട്രേലിയയിൽ വിവിധയിടങ്ങളിൽസ്ട്രോബെറിക്കുള്ളിൽ തയ്യൽ സൂചി കണ്ടെത്തിയതിനേത്തുടർന്ന് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു. ഓസ്ട്രേലിയയിലെ ആറ് സംസ്ഥാനങ്ങളിൽ നിന്നായി സൂചി ഒളിപ്പിച്ച നിലയിലുള്ള സ്ട്രോബെറി പിടിച്ചെടുത്തതായി ബിബിസി റിപ്പോർട്ട് ചെയ്തു. സ്ട്രോബെറിയിൽ സൂചി ഒളിപ്പിച്ചനിലയിൽ ഫോട്ടോ: ബിബിസി സൂചി ഒളിപ്പിച്ചിരുന്ന സ്ട്രോബെറി കഴിച്ച് തൊണ്ടയിൽ മുറിവേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇയാൾ വാങ്ങിയ മറ്റ് സ്ട്രോബെറികളിലും സൂചി കണ്ടെത്തിയിരുന്നു. ഓസ്ട്രേലിയ-ന്യൂസിലാൻഡ് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരോട് സംഭവത്തേക്കുറിച്ച് അന്വേഷിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി ഗ്രെഗ് ഹണ്ട് ഉത്തരവിട്ടിട്ടുണ്ട്. ക്വീൻസ്ലാന്റ്, ന്യൂ സൗത്ത് വെയ്ൽസ്, വിക്ടോറിയ സംസ്ഥാനങ്ങളിൽ നിന്നും വാങ്ങിയ സ്ട്രോബെറികൾ കഴിക്കരുതെന്ന് പോലീസും ആരോഗ്യ വകുപ്പും നിർദേശം നൽകിയിട്ടുണ്ട്. കഴിക്കുന്നതിന് മുൻപ് സ്ട്രോബെറി മുറിച്ചുനോക്കണമെന്നും നിർദേശമുണ്ട്. സംഭവത്തെ തുടർന്ന് ബെറി ഒബ്സെഷൻ (Berry Obsession), ബെറി ലീഷ്യസ് (Berry Licious), ലവ് ബെറി (Love Berry), ഡോണിബ്രൂക്ക് ബെറീസ് (Donnybrook Berries) തുടങ്ങിയ സ്ട്രോബെറി ബ്രാന്റുകൾ വിതരണം നിർത്തിവെച്ചിട്ടുണ്ട്. സംഭവം ആദ്യം റിപ്പോർട്ട് ചെയ്തത് കഴിഞ്ഞയാഴ്ച ക്വീൻസ്ലാന്റിലാണ്. പിന്നീട് ന്യൂ സൗത്ത് വെയ്ൽസ്, വിക്ടോറിയ, ക്യാൻബെറ, ടാസ്മാനിയ എന്നിവിടങ്ങളിൽനിന്ന് സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുകയായിരുന്നു. Content Highlights:Australia orders probe into needles hidden in strawberries


from mathrubhumi.latestnews.rssfeed https://ift.tt/2D2q0rb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages