ഹര്‍ ബൂത്ത്, ദസ് യൂത്ത്; 2019 ല്‍ അധികാരം പിടിക്കാന്‍ ടി 20 തന്ത്രവുമായി ബിജെപി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 17, 2018

ഹര്‍ ബൂത്ത്, ദസ് യൂത്ത്; 2019 ല്‍ അധികാരം പിടിക്കാന്‍ ടി 20 തന്ത്രവുമായി ബിജെപി

ന്യൂഡൽഹി: 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വീണ്ടും അധികാരം പിടിക്കാനുറച്ച് ടി20 തന്ത്രവുമായി ബിജെപി. പാർട്ടിയുടെ ടി20 തന്ത്രത്തിന് ക്രിക്കറ്റുമായി ബന്ധമൊന്നുമില്ല. ഒരു പ്രവർത്തകന് 20 വീടുകൾ എന്ന ലക്ഷ്യമാണ് പാർട്ടി മുന്നോട്ടുവച്ചിരിക്കുന്നത്. മാത്രമല്ല എല്ലാ ബൂത്ത് തലങ്ങളിലും പുതിയതായി 20 പേരെ അംഗങ്ങളായി ചേർക്കണം. ഒരോവീട്ടിലുമെത്തി മോദി സർക്കാരിന്റെ പ്രവർത്തനങ്ങളെപ്പറ്റിയും നേട്ടങ്ങളെപ്പെറ്റിയും ബോധവത്കരണം നടത്തുകയെന്നതാണ് രീതി. കൂടാതെ പഴയ ചായ് പെ ചർച്ചയെ പുതുക്കി പൊടിതട്ടിയെടുക്കും. ഓരോ ബൂത്തിലും 10 യുവാക്കളെ വീതം സർക്കാരിന്റെ പ്രവർത്തന നേട്ടങ്ങളെപ്പറ്റി ബോധവത്കരണം നടത്തണമെന്നതാണ് ബിജെപി ലക്ഷ്യമിടുന്നത്. നമോ ആപ്പ് വഴിയുള്ള കൂടിക്കാഴ്ച, ബുത്ത് സമ്മേളനങ്ങൾ എന്നിവ ഇതോടൊപ്പം നടത്തും. എംഎൽഎമാർ, എംപിമാർ, പ്രാദേശിക നേതാക്കൾ, ബൂത്ത് തലങ്ങളിലുള്ള പ്രവർത്തകർ എന്നിവരോട് കേന്ദ്രസർക്കാർ പദ്ധതികളെക്കുറിച്ച് ജനങ്ങളിൽ അവബോധമുണ്ടാക്കാൻ പ്രവർത്തിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. പാർട്ടി പ്രവർത്തകർ തങ്ങളുടെ മേഖലയിലെ എല്ലാ ഗ്രാമങ്ങളിലും സന്ദർശനം നടത്തണം. കുറഞ്ഞത് 20 വീടുകളിലെങ്കിലും നേരിട്ടെത്തണമെന്നുമാണ് ബിജെപി നിർദ്ദേശിച്ചിരിക്കുന്നത്. ജനങ്ങളുമായി നേരിട്ട് സംവദിക്കാനാണ് പാർട്ടി തീരുമാനിച്ചിരിക്കുന്നതെന്ന് ബിജെപി നേതാക്കളെ ഉദ്ദരിച്ച് പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞതവണ നടത്തിയതിനേക്കാൾ കൂടുതൽ വിപുലമായ പ്രചാരണ പരിപാടികളാണ് ബിജെപി ഇത്തവണ തയ്യാറാക്കിയിരിക്കുന്നതെന്നാണ് വിവരം. ഓരോ ബൂത്ത് തലത്തിലും നമോ ആപ്പിലേക്ക് 100 പേരെവീതം കൂട്ടിച്ചേർക്കുന്നതും ഇതിന്റെ ഭാഗമാണ്. ഓരോ ബൂത്തിലും കേന്ദ്രസർക്കാരിന്റെ പദ്ധതികളുടെ ഗുണങ്ങളെപ്പറ്റി ജനങ്ങളെ ബോധവത്കരിക്കുന്ന പ്രത്യേക ടീമുകളെ നിയോഗിക്കും. കൂടാതെ ബൂത്ത് തലങ്ങളിൽ പുതിയതായി 20 പേരെ ചേർക്കും. എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ളവരുടെ പ്രാതിനിധ്യം ഓരോ ബൂത്ത് തലത്തിലും ഉറപ്പാക്കുമെന്നും ബിജെപി വൃത്തങ്ങൾ പറയുന്നു. പ്രതിപക്ഷ ആരോപണങ്ങൾക്ക് വിശദമായ മറുപടി ഒരോ വീടുകളിലും എത്തിക്കും. ഇതിന് പുറമെ വിവിധ മാർഗങ്ങളിൽ കൂടി ബിജെപിയുടെ മറുപടികൾക്ക് പ്രചാരണം നൽകും. മാത്രമല്ല അഞ്ചുവർഷത്തെ സർക്കാരിന്റെ പ്രവർത്തനത്തെപ്പറ്റിയുള്ള പ്രോഗ്രസ് റിപ്പോർട്ടും അടുത്ത സർക്കാർ എങ്ങനെയുള്ളതായിരിക്കുമെന്നുള്ളതിന്റെ ഏകദേശ വിവരങ്ങളും ഒരോവീടുകളിലുമെത്തിക്കാനും ബിജെപി പദ്ധതിയിട്ടിട്ടുണ്ട്. ബിജെപി അധികാരത്തിൽ തുടരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്ജനങ്ങളെ ബോധവത്കരിക്കുമെന്നും നേതാക്കൾ പറയുന്നു. Content Highlights: BJP, Loksabha Election, Nrendra Modi


from mathrubhumi.latestnews.rssfeed https://ift.tt/2xq0pSX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages