വാരണാസി: പ്രധാമന്ത്രി നേരന്ദ്രമോദിയുടെ 68-ാം പിറന്നാൾ ഇന്ന്. തന്റെ മണ്ഡലമായ വാരണാസിയിൽ 300 കുട്ടികൾക്കൊപ്പമാകും മോദി പിറന്നാൾദിനം പങ്കിടുക.സർക്കാർ പ്രൈമറി വിദ്യാലയങ്ങളിൽ നിന്നുള്ളവരാകും ഇതിൽ 200 കുട്ടികൾ. ബാക്കിയുള്ളവർ ചേരികളിൽനിന്നുള്ളവരുമാകുമെന്നാണ് വിവരം. രണ്ടുദിവസത്തെ സന്ദർശനമാണ് മോദിക്ക് വാരണാസിയിലുള്ളത്. ബനാറസ് ഹിന്ദു സർവകലാശാല ആംഫി തിയറ്റർ ഗ്രൗണ്ടിൽ ബിജെപി റാലിയും സംഘടിപ്പിക്കുന്നുണ്ട്. ഈ പരിപാടിയിൽ വെച്ച് വാരണാസിയുടെ സമഗ്രവികസനത്തിനുള്ള 650 കോടിയുടെ പദ്ധതിയും മോദി പ്രഖ്യാപിക്കുമെന്നാണ് വിവരം. തിങ്കളാഴ്ച വൈകിട്ട് നാലുമണിക്കാണ് മോദി വാരണാസിയിലെത്തുക. തുടർന്ന് നരൗറിലെ സർക്കാർ പ്രൈമറി സ്കൂളിൽ മോദി സന്ദർശനം നടത്തും. വാരണാസിയിലെ 538 സർക്കാർ പ്രൈമറി സ്കൂളുകളിൽ നടപ്പിലാക്കിയ റൂം ടു റീഡ് ലൈബ്രറി പദ്ധതി മോദി വിലയിരുത്തും. തുടർന്ന് 200 കുട്ടികളുമായി മോദി സംവദിക്കും. ഒരുദിവസം നരൗറിൽ തങ്ങുന്ന മോദി സർക്കാർ നിയന്ത്രണത്തിലുള്ള അതിഥി മന്ദിരത്തിലാകും രാത്രി കഴിച്ചുകൂട്ടുക. ഇവിടെവെച്ച് ചേരിപ്രദേശങ്ങളിൽ നിന്നുള്ള 70 കുട്ടികളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. തുടർന്ന് പിറന്നാൾ കേക്ക് മുറിക്കും. മോദിയുടെ പ്രായത്തെ സൂചിപ്പിക്കുന്ന 68 കിലോ ഭാരമുള്ള കേക്കാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നത്. 90 സ്ഥലങ്ങളിൽ ഈ ദിനത്തിൽ മൺചിരാതുകൾ തെളിയിച്ച് പ്രവർത്തകർ ആഘോഷത്തിൽ പങ്കുചേരും. ചേരിപ്രദേശങ്ങൾ ഉൾപ്പെടെ 68 ഇടങ്ങളിൽ പിറന്നാൾ ദിനത്തിൽ പ്രവർത്തകർ ശുചീകരണം നടത്തും. മോദിയുടെ കുട്ടിക്കാല ജീവിതം ആസ്പദമാക്കി നിർമിച്ച ചലോ ജീത്തേ ഹെ എന്ന സിനിമയുടെ പ്രദർശനവും കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ടെന്നാണ് വിവരം. വാരണാസിയിലെത്തുന്ന മോദിയുടെ സുരക്ഷക്കായി 12,000 സുരക്ഷാ സൈനികരെയാണ് വിന്യസിച്ചിരിക്കുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2xkjgyM
via
IFTTT
No comments:
Post a Comment