സിഡ്നി: രാജ്യത്തെ ഓഹരി വിപണിയിലെ കുതിപ്പ് കഴിഞ്ഞെന്ന് ഗോൾഡ്മാൻ സാച്സ്. മുംബൈ സൂചികയായ സെൻസെക്സും ദേശീയ സൂചികയായ നിഫ്റ്റിയും മികച്ച ഉയരത്തിലാണിപ്പോൾ. സാമ്പത്തിക വളർച്ച കുറയുന്നതും വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പും ഓഹരി വിപണിക്ക് ഗുണകരമാകില്ലെന്നാണ് ഗോൾഡ്മാന്റെ വിലയരുത്തൽ. 2014 മാർച്ച് മുതൽ രാജ്യത്തെ ഓഹരി വിപണി ബുള്ളിഷ് ആണെന്ന് ഗോൾഡ്മാൻ വിലയിരുത്തിയിരുന്നു. അവിടന്നിങ്ങോട്ട് വിലയിരുത്തുകയാണെങ്കിൽ ഇരട്ടിയിലേറെയാണ് സൂചികകളിലുണ്ടായ നേട്ടം. രാജ്യത്തെ സൂചികകൾ ഉയർന്ന നിലവാരത്തിലാണിപ്പോഴുള്ളത്. സാമ്പത്തിക ഘടകങ്ങൾ നൽകുന്ന സൂചനകളും തിരഞ്ഞെടുപ്പും ഓഹരി വിപണിക്ക് അനുകൂലമല്ലെന്ന് സെപ്റ്റംബർ 16ന് പുറത്തുവിട്ട ഗോൾഡ്മാന്റെ റിപ്പോർട്ടിൽ പറയുന്നു. അസംസ്കൃത എണ്ണവിലയിലെ വർധനവും രൂപയുടെ മൂല്യത്തിലുണ്ടായ റെക്കോഡ് തകർച്ചയും നേരിടുന്ന വെല്ലുവിളികളാണ്-റിപ്പോർട്ടിൽ പറയുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2Nekcjb
via
IFTTT
No comments:
Post a Comment