ന്യൂഡൽഹി: കൊലയാളി ഗെയിമായ മോമോ ചാലഞ്ചിൽ മുന്നറിയിപ്പുമായി കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം. സമൂഹ മാധ്യമങ്ങളിൽ കുട്ടികളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ രക്ഷിതാക്കളോട് മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ മോമോ ഗെയിം വ്യാപകമായി പ്രചരിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. കുട്ടികൾക്ക് മോമോ ചാലഞ്ചിനേപ്പറ്റി അറിയില്ലെങ്കിൽ അവരോട് ഇതേപ്പറ്റി കൂടുതൽ പറയേണ്ടതില്ല. സമൂഹ മാധ്യമങ്ങളിലെ പ്രവർത്തനങ്ങൾക്ക് പുറമേ ഫോണിൽ പുതിയ നമ്പറുകൾ, അജ്ഞാത ഇ-മെയിലുകൾ എന്നിവ ധാരാളമായി വരുന്നുണ്ടെങ്കിലും ശ്രദ്ധിക്കണമെന്ന് മന്ത്രാലയം പറയുന്നു. സ്വയം പീഢകൾക്ക് വിധേയമാക്കുന്ന തരത്തിലുള്ള പലതരം ചാലഞ്ചുകളിലൂടെ കടന്നുപോകുന്ന ഗെയിം കളിക്കുന്ന ആളുടെ ആത്മഹത്യയിൽ അവസാനിക്കുന്നതാണ്. സുഹൃത്തുക്കളിൽനിന്നും വീട്ടുകാരിൽനിന്നും വിട്ടുനിൽക്കുക, ശാരീര ഭാഗങ്ങളിൽ മുറിവേൽപ്പിക്കുക തുടങ്ങിയ പ്രവണതകൾ കുട്ടികളിലുണ്ടോ എന്ന് ശ്രദ്ധിക്കണമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു. Content highlights;Centre Issues Advisory on Momo Challenge, Asks To Monitor Children
from mathrubhumi.latestnews.rssfeed https://ift.tt/2Mn6d5p
via
IFTTT
No comments:
Post a Comment