ബിഷപ് ഫ്രാങ്കോ പദവി ഒഴിഞ്ഞ് നിയമനടപടിക്ക് വിധേയനാകണം-വി.എം സുധീരന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 12, 2018

ബിഷപ് ഫ്രാങ്കോ പദവി ഒഴിഞ്ഞ് നിയമനടപടിക്ക് വിധേയനാകണം-വി.എം സുധീരന്‍

തിരുവനന്തപുരം: കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന ആരോപണം നേരിടുന്ന ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ പദവികൾ ഒഴിഞ്ഞ് നിയമത്തിന് കീഴടങ്ങണമെന്ന് കോൺഗ്രസ് നേതാവ് വി.എം സുധീരൻ ആവശ്യപ്പെട്ടു. ബിഷപ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ പ്രതിഷേധ ധർണയിൽ സംസാരിക്കുയായിരുന്നു സുധീരൻ. ഈ സമരം ക്രൈസ്തവ സഭയ്ക്കെതിരെയുള്ള സമരമല്ലെന്നും. നിയമവും നിയമവിരുദ്ധതയും തമ്മിലുള്ള പോരാട്ടമാണെന്നും സുധീരൻ പറഞ്ഞു. സത്യം മറച്ചുവെക്കാൻ ആര് ശ്രമിച്ചാലും നടക്കില്ല. കേസിൽ നിയമപരമായ നടപടികൾ സ്വീകരിക്കാൻ വീഴ്ച വരുത്തുമ്പോൾ കേരളാ പോലീസ് കൂടുതൽ അപഹാസ്യരാകുകയാണ്. നടപടി എടുത്താൽ മാത്രമെ അത് നടന്നു എന്ന പറയാനാകു. കൃത്യമായ തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥന് ബോധ്യപ്പെട്ടിട്ടും പോലീസ് എന്തിനാണ് മടിച്ചു നിൽക്കുന്നതെന്നും സുധീരൻ ചോദിച്ചു. നിയമത്തിന് മുന്നിൽ എല്ലാവരും സമന്മാരാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചതാണ്. അത് ജനങ്ങൾക്ക് ബോധ്യമാകേണ്ടതുണ്ട്. കുറ്റം ചെയ്തവരെ കുറ്റവാളികളായി മാത്രമെ കാണാനാകു. നിർദോഷിയെന്ന് പറയേണ്ടത് കോടതിയാണ്. സ്വയം വിശുദ്ധനെന്ന് ആര് പ്രഖ്യാപിച്ചാലും ജനം അംഗീകരിക്കില്ല. ഇപ്പോൾ ഈ പ്രശ്നത്തിലേക്ക് സഭയേയും വലിച്ചിഴയ്ക്കാനാണ് ബിഷപ്പിന്റെ ശ്രമം. നിരവധി നല്ല ബിഷപ്പുമാരും വൈദികരും കന്യാസ്ത്രീകളുമുള്ള സഭയ്ക്ക് ഈ ബിഷപ്പ് ചീത്തപ്പേര് വരുത്തിവെച്ചിരിക്കുകയാണ്. അദ്ദേഹം രാജിവെച്ച് നിയമത്തിന് കീഴ്പ്പെടണം. നിരപാരാധിയാണെന്ന് കോടതി കണ്ടെത്തിയാൽ തിരിച്ച് വരാം. തെറ്റായ ന്യായീകരണം നടത്തി തെറ്റിദ്ധാരണ പരത്താൻ ശ്രമിച്ചാൽ നടക്കില്ലെന്നും സുധീരൻ പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2MklPq5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages