ശബരിമല പുനഃപരിശോധന ഹര്‍ജി; ദേവസ്വം ബോര്‍ഡിന് സ്വതന്ത്രമായി തീരുമാനിക്കാമെന്ന് മന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 30, 2018

ശബരിമല പുനഃപരിശോധന ഹര്‍ജി; ദേവസ്വം ബോര്‍ഡിന് സ്വതന്ത്രമായി തീരുമാനിക്കാമെന്ന് മന്ത്രി

തിരുവനന്തപുരം: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കുന്ന കാര്യം ദേവസ്വം ബോര്‍ഡിന് സ്വതന്ത്ര തീരുമാനം എടുക്കാമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്നും മന്ത്രി വ്യക്തമാക്കി. ദേവസ്വം ബോര്‍ഡ് സ്വതന്ത്ര സംവിധാനമാണ്. സര്‍ക്കാര്‍ നിലപാട് ബോര്‍ഡില്‍ അടിച്ചേല്‍പ്പിക്കില്ലെന്നും കടകംപള്ളി പറഞ്ഞു.

സര്‍ക്കാരും ദേവസ്വം ബോര്‍ഡും രണ്ട് നിലപാട് എടുക്കുന്നത് തന്ത്രപരമായ സമീപനമല്ല. സര്‍ക്കാര്‍ നിലപാട് വ്യക്തമാണ്. സര്‍ക്കാരും ദേവസ്വം ബോര്‍ഡും തമ്മില്‍ ഭിന്നതയില്ല. വിഷയത്തില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും കോടതിയില്‍ വ്യത്യസ്ത നിലപാടാണ് സ്വീകരിച്ചത്. നിരവധി വ്യക്തികളും സംഘടനകളും കോടതി വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അത് അവരുടെ അവകാശമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ശബരിമല വിഷയത്തില്‍ പുനഃപരിശോധന ഹര്‍ജി നല്‍കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍ വ്യക്തമാക്കിയിരുന്നു. മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഇക്കാര്യം വ്യക്തമാക്കിയത്. കോടതി വിധിച്ചു എന്നത് കൊണ്ടു മാത്രം വിശ്വാസികളായ സ്ത്രീകള്‍ ശബരിമലയിലേക്ക് വരില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.



from mangalam.com https://ift.tt/2DG4Xep
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages