ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ 4-1ന് പരാജയപ്പെട്ടെങ്കിലും കഴിഞ്ഞ 15 വർഷത്തിനിടയിലെ ഇന്ത്യയുടെ മികച്ച ടീമാണിപ്പോൾ തന്നോടൊപ്പമുള്ളതെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി. അഞ്ചാം ടെസ്റ്റിന് ശേഷം നടന്ന വാർത്താസമ്മേളനത്തിലാണ് കോലിയുടെ പ്രതികരണം. നേരത്തെ പരിശീലകൻ രവി ശാസ്ത്രിയും ഇതേ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ 15 വർഷത്തിനിടയിലെ മികച്ച ടീം എന്നായിരുന്നു ശാസ്ത്രിയുടെ വിശേഷണം. ഇതിനോട് യോജിക്കുന്നുണ്ടോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു കോലി. നമ്മളാണ് മികച്ചതെന്ന് നമ്മൾ വിശ്വസിക്കണം. ഇന്ത്യ മികച്ച ടീമല്ല എന്ന് നിങ്ങൾ കരുതുണ്ടെങ്കിൽ അത് നിങ്ങളുടെ അഭിപ്രായം മാത്രമാണ്. കോലി വ്യക്തമാക്കി. എപ്പോഴും ഇന്ത്യൻ ടീമിന്റെ തോൽവി മാത്രം കണക്കിലെടുത്താണ് ആളുകൾ സംസാരിക്കുന്നത്. സമ്മർദം താങ്ങാനാകാത്ത ചില സമയങ്ങളുണ്ടായിരുന്നു. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെയായിരുന്നു ഈ സമ്മർദ്ദം. ഇംഗ്ലണ്ട് ആ അവസരം നന്നായി മുതലെടുത്തു. പക്ഷേ ഇന്ത്യൻ ടീമിൽ വലിയ തോതിൽ തിരുത്തേണ്ട എന്തെങ്കിലുമുണ്ടെന്ന്എനിക്ക് തോന്നുന്നില്ല. കോലി ചൂണ്ടിക്കാട്ടുന്നു. ആരും ഞങ്ങളുടെ മനോഭാവത്തെ സംശയിക്കില്ല എന്ന് എനിക്കറിയാം. കാരണം ഓരോ മത്സരവും വിജയിക്കണമെന്ന് അടങ്ങാത്ത ആഗ്രഹം ഞങ്ങൾ ഓരോരുത്തർക്കുമുണ്ടായിരുന്നു. നമ്മുടെ കളിയിൽ പുരോഗതിയുണ്ടെങ്കിലും തോൽവിയും വിജയവുംഒരുപോലെ മുന്നിൽ കാണുമ്പോൾ ചില നിർണായക തീരുമാനങ്ങളെടുക്കേണ്ടിവരും.. പക്ഷേ എതിരാളികൾ മത്സരത്തിലേക്ക് തിരിച്ചുവരാതിരിക്കാനും നമ്മൾ ശ്രദ്ധിക്കണം. കോലി കൂട്ടിച്ചേർത്തു. പരമ്പര എത്രത്തോളം മത്സരമുള്ളതായിരുന്നുവെന്നത് 4-1ന്റെ പരാജയം കണക്കിലെടുത്ത് നിർവചിക്കാനാകില്ലെന്നും കോലി പറയുന്നു. സ്കോർ കാർഡിൽ കണ്ടില്ലെങ്കിലും ഈ പരമ്പര രണ്ട് ടീമിനേയും സംബന്ധിച്ച് മത്സരം നിറഞ്ഞതായിരുന്നു.കോലി കൂട്ടിച്ചേർത്തു. Arrogant @imVkohli 🤨 Time to be calm and composed 😏#ENGvsIND #INDvENG Copyright holder - ESPN CRICINFO pic.twitter.com/kYOhjUIjKD — Shrik :-) (@shrik_tweets) September 11, 2018 Content Highlights: Virat Kohli on India vs England Test Series
from mathrubhumi.latestnews.rssfeed https://ift.tt/2NC8OwQ
via
IFTTT
No comments:
Post a Comment