പെട്രോള്‍ വാങ്ങിയാല്‍ എസി, വാഷിംഗ് മെഷീന്‍, ലാപ്‌ടോപ്പ്, ബൈക്ക് എന്നിവ സമ്മാനം; വമ്പന്‍ ഓഫറുമായി പമ്പുകള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 12, 2018

പെട്രോള്‍ വാങ്ങിയാല്‍ എസി, വാഷിംഗ് മെഷീന്‍, ലാപ്‌ടോപ്പ്, ബൈക്ക് എന്നിവ സമ്മാനം; വമ്പന്‍ ഓഫറുമായി പമ്പുകള്‍

ഭോപ്പാല്‍: ദിനംപ്രതി രാജ്യത്ത് ഇന്ധന വില വര്‍ദ്ധിക്കുകയാണ്. റെക്കോര്‍ഡ് വിലയിലാണ് ഇപ്പോള്‍ ഇന്ധനത്തിന്. ഈ സാഹചര്യത്തില്‍ ഇന്ധനത്തിന് ഉയര്‍ന്ന നികുതി ചുമത്തുന്ന സംസ്ഥാനങ്ങളില്‍ ഒന്നായ മധ്യപ്രദേശില്‍ പമ്പുകളില്‍ നിന്നും ഇന്ധനം നിറയ്ക്കുന്ന വാഹനങ്ങളുടെ എണ്ണതിത്തില്‍ വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്തുകൂടി കടന്നു പോകുന്ന വലിയ വാണിജ്യ വാഹനങ്ങളും അതിര്‍ത്തി പ്രദേശങ്ങളിലെ ജനങ്ങളും ഇന്ധനത്തിനായി അടുത്തുള്ള സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്.

ഇതോട് പമ്പുകളില്‍ ഇന്ധന വില്‍പന കാര്യമായി തന്നെ കുറഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ നഷ്ടം നികത്താന്‍ കൂടുതല്‍ അളവില്‍ ഇന്ധനം വാങ്ങുന്നവര്‍ക്ക് വിവധ സമ്മാനങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് പമ്പുകള്‍. എസി, വാഷിംഗ് മെഷീന്‍, ലാപ്‌ടോപ്പ്, ബൈക്ക് തുടങ്ങി നിരവധി സമ്മാനങ്ങളാണ് പമ്പുടമകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

100 ലിറ്റര്‍ ഡീസല്‍ അടിക്കുന്ന ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് സൗജന്യമായി പ്രഭാത ഭക്ഷണവും ഡിസ്‌കൗണ്ടുകളും ചില പമ്പുകള്‍ നല്‍കുന്നുണ്ട്. 5000 ലിറ്റര്‍ ഡീസല്‍ അടിക്കുന്നവര്‍ക്ക് മൊബൈല്‍ ഫോണ്‍, വാച്ച് എന്നിവ സമ്മാനമായി ചില പമ്പുകള്‍ നല്‍കുന്നു. 25000 ലിറ്റര്‍ ഡീസല്‍ വാങ്ങുന്നവര്‍ക്ക് ഓട്ടോമാറ്റിക് വാഷിംഗ് മെഷീനാണ് സമ്മാനമായി നല്‍കുന്നത്. 50000 ലിറ്റര്‍ ഡീസലിന് എസി, ലാപ്‌ടോപ്പ് എന്നിവയും സമ്മാനമുണ്ട്. ഒരു ലക്ഷം ലിറ്റര്‍ ഇന്ധനം വാങ്ങുന്നവര്‍ക്ക് ബൈക്കും സ്‌കൂട്ടറുമാണ് ബമ്പര്‍ സമ്മാനം.



from mangalam.com https://ift.tt/2Mn53qv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages