വത്തിക്കാന്: ജലന്തര്‍ ബിഷപ്പ് വിഷയത്തില്‍ സാക്ഷാല്‍ വത്തിക്കാനെയും പോപ്പിനെയും പൊങ്കാലയിട്ട് മലയാളികള്‍. സഭയിലെ ലൈംഗീകാതിക്രമങ്ങള്‍ക്കെതിരെ പോരാട്ടം നടത്തുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ഫെയ്‌സ്ബുക്ക് പേജില്‍ ഫ്രാങ്കോക്കെതിരെ നടപടിയാവശ്യപ്പെട്ടാണ് മലയാളികളുടെ ആക്രമണം. ഡൗണ്‍ ഫ്രാങ്കോ പ്രചരണവുമായി രംഗത്തുവന്നിട്ടുണ്ട്.
വത്തിക്കാന്‍ ന്യൂസ് എന്ന പേജിലെ ഓരോ വാര്‍ത്തകള്‍ക്കടിയിലും മലയാളികള്‍ മലയാളത്തിലും ഇംഗ്ലീഷിലും വിമര്‍ശനം നടത്തുകയാണ്. ഓരോ പോസ്റ്റുകള്‍ക്കടിയിലും ഇത്തരത്തില്‍ കമന്റുകളാണ് ഉയരുന്നത്. ഇതോടെ വത്തിക്കാന് കണ്ണടച്ച് ഇരുട്ടാക്കാന്‍ ആകില്ലെന്നും. നല്ല ആള്‍ എന്ന് എല്ലാവരും വിശ്വസിക്കുന്ന പാപ്പ ഒരു തീരുമാനം എടുക്കേണ്ടിവരുമെന്നും കമന്റുകളില്‍ വ്യക്തമാകുന്നു. ഫ്രാങ്കോയ്ക്ക് പുറമെ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്കെതിരേയും കമന്റുകള്‍ പ്രത്യക്ഷപെടുന്നുണ്ട്.
[IMG]
വൈദീകരില്‍ നിന്നും നമ്മുടെ കന്യാസ്ത്രി രക്ഷിക്കു അവരെ വിവാഹം ചെയ്യാന്‍ അനുവദിക്കു. എന്നും എന്റെ പാപ്പാ , ഈ ജലന്ധര്‍ ബിഷപ്പിനെ ആ പദവിയില്‍ല്‍ നിന്ന് പുറത്താക്കാന്‍ താങ്കള്‍ള്‍ക്ക് കഴിയില്ലേ , ഏണസ്‌റേറാ ചെഗുവേര യുടെ ,ഡീഗോ മറഡോണയുടെ, ലയണല്‍ മെസ്സിയുടെ നാട്ടുകാരനായ ഫ്രാന്‍സിസ് പിതാവേ അങ്ങെന്തിനാണ് കാത്തിരിക്കുന്നത്, വിശ്വ പൗരന്‍മാര്‍ ഏറെയുളള വിപ്ലവ ലാറ്റിനമേരിക്കന്‍ മണ്ണില്‍ നിന്നുളള പോപ്പില്‍ നിന്ന് നീതി മാത്രമേ മലയാളികള്‍ പ്രതീക്ഷിക്കുന്നുളളൂ എന്നുമുള്ള കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്.
from mangalam.com https://ift.tt/2x6T8Yc
via IFTTT
No comments:
Post a Comment