ന്യൂഡൽഹി: സംസ്ഥാന സർക്കാരിന്റെ മെഡിക്കൽ ഓർഡിനൻസ് സുപ്രീംകോടതി റദ്ദാക്കി. ഓർഡിനൻസ് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി വിധിച്ചു. കണ്ണൂർ, കരുണാ മെഡിക്കൽ കോളേജുകളിലെ 180 വിദ്യാർഥികളെ പുറത്താക്കിയ നടപടി മറികടക്കാനായിരുന്നു സർക്കാർ ഓർഡിനൻസ് കൊണ്ടുവന്നത്.സംസ്ഥാന നിയമസഭ ഐകകണ്ഠ്യേനയാണ് ഓർഡിനൻസ് പാസാക്കിയത്. ഓർഡിനൻസ് സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും അധികാരങ്ങളിലുള്ള കൈകടത്തലാണെന്ന് സുപ്രീം കോടതി വിമർശിച്ചു. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബഞ്ചാണ് ഓർഡിനൻസ് റദ്ദാക്കിയത്.ഓർഡിനൻസ് കൊണ്ടുവന്ന സംസ്ഥാന സർക്കാരിന്റെ നടപടിക്കെതിരെ മഡിക്കൽ കൗൺസിലാണ് സുപ്രീംകോടതിയെ സമീപിച്ചത്. Read More:ക്രമം നഷ്ടപ്പെട്ട് മെഡിക്കൽ ബിൽ, ബലിയാടായത് വിദ്യാർത്ഥികൾ;മെഡിക്കൽ ഓർഡിനൻസിനെക്കുറിച്ച് അറിയേണ്ടതെല്ലാം | In depth
from mathrubhumi.latestnews.rssfeed https://ift.tt/2O8Iur9
via
IFTTT
No comments:
Post a Comment