ഐ.എസ്.ആർ.ഒ ഉപഗ്രഹങ്ങളുപയോഗിച്ച് ഇന്ത്യയിലെ വിദൂര ഗ്രാമങ്ങളിലുൾപ്പെടെ അതിവേഗ ഇന്റർനെറ്റ് എത്തിക്കാൻ മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ പദ്ധതിയൊരുക്കുന്നു. ഐ.എസ്.ആർ.ഒയ്ക്ക് പുറമേ അമേരിക്കൻ വാർത്താവിനിമയ കമ്പനിയായ ഹ്യൂസ് കമ്മ്യൂണിക്കേഷൻസുമായി ചേർന്ന് പദ്ധതി നടപ്പാക്കാനാണ് ജിയോ ഉദ്ദേശിക്കുന്നത്. അമേരിക്കയിൽ സാറ്റലൈറ്റ് വഴി ഇന്റർനെറ്റ്, ടിവി പ്രക്ഷേപണം നടത്തുന്ന കമ്പനിയാണ് ഹ്യൂസ് കമ്മ്യൂണിക്കേഷൻസ്. ഐ.എസ്.ആർ.ഒയുടെ സാറ്റലൈറ്റുകളും ഹ്യൂസിന്റെ സാങ്കേതിക വിദ്യകളും ഉപയോഗിച്ച് ഇന്റർനെറ്റ് സേവനം വ്യാപമാക്കാൻ കഴിയുമെന്ന് ജിയോ പ്രതീക്ഷിക്കുന്നു. ടെലിഫോൺ സേവനം ഇതുവരെ ലഭ്യമാക്കാൻ കഴിയാത്ത ഗ്രാമങ്ങളിൽപ്പോലും ഇത്തരത്തിൽ എത്താൻ കഴിയും. വ്യത്യസ്ത ഭൂപ്രകൃതിയുടെ ഫലമായി മൊബൈൽ ടവറുകൾക്ക് എത്താൻ പറ്റിയിട്ടില്ലാത്ത മലയോര പ്രദേശങ്ങളിലും ദ്വീപുകളിലുമുൾപ്പെടെ 400 വിദൂര പ്രദേശങ്ങളിൽ പദ്ധതി നടപ്പാക്കും. ഇത് കുറഞ്ഞ ചിലവിൽ ജിയോയ്ക്ക് രാജ്യവ്യാപകമായുള്ള നെറ്റ്വർക്ക് കവറേജ് നേടിക്കൊടുക്കാനും വഴിയൊരുക്കും. പദ്ധതി പ്രാവർത്തികമാവുന്നപക്ഷം ഇത്തരത്തിൽ 4ജി സേവനം ലഭ്യമാക്കുന്ന ആദ്യ നെറ്റ്വർക്ക് ജിയോ ആവും. റിപ്പോർട്ടുകൾ പ്രകാരം മുംബൈയിലും നാഗ്പൂരിലും സാറ്റലൈറ്റ് സ്റ്റേഷനുകളും, ലേയിലും പോർട്ട്ബ്ലെയറിലും മിനി-ഹബ്ബുകളും സ്ഥാപിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. അങ്ങനെയെങ്കിൽ ജമ്മു-കശ്മീർ, ഉത്തരാഖണ്ഡ്, ആന്റമാൻ-നിക്കോബാർ, ലക്ഷദ്വീപ് എന്നീ സ്ഥലങ്ങളിൽ കൂടുതൽ നെറ്റ്വർക്ക് കവറേജ് ലഭ്യമാകും. Content Highlights:India's Most Remote Areas to Now Get High Speed Internet: Reliance Jio Plans Use of ISRO Satellites
from mathrubhumi.latestnews.rssfeed https://ift.tt/2xabsQ6
via
IFTTT
No comments:
Post a Comment