യുണൈറ്റഡ് നേഷൻസ്: പൊങ്ങച്ചം പറയുന്ന കാര്യത്തിൽ ലോക നേതാവ് താൻ തന്നെയെന്ന് സ്ഥാപിക്കാനുള്ളഅമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ശ്രമമാണ് ചൊവ്വാഴ്ച ഐക്യരാഷ്ട്ര സഭയിൽ ഉണ്ടായത്. ലോക നേതാക്കൾ നിറഞ്ഞ വേദിയിൽഅത് ചിരിപടർത്തുകയും ചെയ്തു.ഒരുഅന്താരാഷ്ട്ര വേദിയിൽ തന്റെ നേട്ടങ്ങളെക്കുറിച്ച് വാചാലനായിഒരുഅമേരിക്കൻ പ്രസിഡന്റ്പരിഹാസച്ചിരിക്ക് ഇരയാകുന്നത് ആദ്യമായിരിക്കും. ചൊവ്വാഴ്ച യുണൈറ്റഡ് നേഷൻസിന്റെ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് പ്രസംഗിക്കവെയാണ് ട്രംപിന്റെ തള്ള് സഹിക്കാനാകാതെ വേദിയിലുണ്ടായിരുന്ന ലോക നേതാക്കൾക്ക് ചിരിപൊട്ടിയത്. യുഎന്നിൽതന്റെ രണ്ടാമത്തെ പ്രസംഗമാണിത് എന്ന് പറഞ്ഞുകൊണ്ടായിരുന്നു ട്രംപ്പ്രസംഗം ആരംഭിച്ചത്. പിന്നീട് താൻ അധികാരമേറ്റെടുത്ത ശേഷമുണ്ടായ നേട്ടങ്ങളിലേക്ക് പ്രസംഗം നീങ്ങി. ഒരു വർഷം മുൻപ് ഞാൻ ഈ വേദിയിൽ ഇതുപോലെ നിങ്ങൾക്കു മുന്നിൽ നിന്നിരുന്നു. ലോകം അഭിമുഖീകരിക്കുന്ന ഭീഷണികളെക്കുറിച്ച് അന്ന് ഞാൻപറയുകയും മാനവസമൂഹത്തിന്റെ ശോഭനമായ ഭാവിക്കു വേണ്ടിയുള്ള ചില ഉൾക്കാഴ്ചകൾ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇന്നെനിക്ക് പറയാനുള്ളത് ഞങ്ങൾ (അമേരിക്ക) നേടിയിട്ടുള്ള അസാധാരണമായ പുരോഗതിയെക്കുറിച്ചാണ്- ട്രംപ് പറഞ്ഞു. രണ്ടു വർഷത്തിൽ കുറഞ്ഞ സമയത്തിനുള്ളിൽ എന്റെ സർക്കാരിന് അമേരിക്കയുടെ ചരിത്രത്തിൽ ഇതുവരെ സാധിക്കാത്ത വിധത്തിലുള്ള നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട്- അദ്ദേഹം വ്യക്തമാക്കി. ട്രംപിന്റെ ഈ വാചകത്തോടെയാണ് വേദിയിൽ ചിരിപടർന്നത്. ചിലർ ചിരിയമർത്തുകയും മറ്റു ചിലർ പൊട്ടിച്ചിരിക്കുകയും ചെയ്തു. ഇത് ട്രംപിന്റെ പ്രസംഗത്തെ തടസ്സപ്പെടുത്തി. ഇങ്ങനെയൊരു പ്രതികരണം ഞാൻ പ്രതീക്ഷിച്ചില്ല. എന്നാലും സാരമില്ല- തന്റെ പ്രസ്താവനയാണ് ചിരിക്കിടയാക്കിയതെന്ന് തിരിച്ചറിഞ്ഞ ട്രംപ് ജാള്യത മറയ്ക്കാതെ പറഞ്ഞു. പ്രസംഗം തുടർന്ന ട്രംപ് തന്റെ സർക്കാർ നടപ്പിലാക്കിയ നിരവധി പദ്ധതികൾ എണ്ണിയെണ്ണപ്പറഞ്ഞു. നികുതി വെട്ടിക്കുറച്ചത് അമേരിക്കയുടെ സമ്പദ്ഘടനയിൽ വലിയ കുതിച്ചുചാട്ടമാണുണ്ടാക്കിയതെന്നും ഓഹരി വിപണിയിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഉയർച്ചയാണുണ്ടാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തൊഴിലില്ലായ്മ ഏറ്റവും കുറഞ്ഞ കാലമാണിത്. പ്രതിരോധമേഖലയിൽ വലിയ നേട്ടമുണ്ടാക്കി. ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നുമായി നടത്തിയ കൂടിക്കാഴ്ച നേട്ടമായെന്നും അവരുടെ ആണവ പദ്ധതികളുടെ വളർച്ചയെ പതുക്കെയാക്കാൻ സാധിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു. Content Highlights:Donald Trump, UN, laughter on his speech, United Nations
from mathrubhumi.latestnews.rssfeed https://ift.tt/2Obq8sV
via
IFTTT
No comments:
Post a Comment