പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ മാവോവാദികളെത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 26, 2018

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ മാവോവാദികളെത്തി

കൽപ്പറ്റ: വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ ബുധനാഴ്ച പുലർച്ചെ സായുധരായ മാവോവാദികൾ എത്തിയതായി സംശയം. ഒരു സ്ത്രീയുൾപ്പെടെ സായുധരായ മൂന്നു പേരാണ് എത്തിയതെന്ന് സുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രധാന ഗേറ്റിന് മുന്നിൽ ബാനറും പോസ്റ്ററും സ്ഫോടക വസ്തുവും സ്ഥാപിച്ച ശേഷമാണ് ഇവർ മടങ്ങിയത്. പുലർച്ചെ മൂന്നു മണിയോടെയാണ് ഇവർ പ്രധാന ഗേറ്റിലെത്തി കാവൽക്കാരനെ തടഞ്ഞുവെച്ചത്. ശേഷം ഗേറ്റിൽ പോസ്റ്ററുകൾ പതിച്ചു. ഇടക്ക് ഫോണിൽ സംസാരിക്കാൻ ശ്രമിച്ച കാവൽക്കാരനെ വിലക്കുകയും ഫോൺ പരിശോധിക്കുകയും ചെയ്തു. തുടർന്ന് തിരിച്ചുപോകുന്ന വഴി അതിരാവിലെ വീട്ടിലേക്ക് പോകാനിറങ്ങിയ മൂന്നു വിദ്യാർഥികളോട് സംസാരിച്ചതായും പോലീസ് പറഞ്ഞു. സ്ഥലത്ത് നിന്ന് കണ്ടെടുത്ത സ്ഫോടക വസ്തു പോലീസും ബോംബ് സ്ക്വാഡും ചേർന്ന് നിർവീര്യമാക്കി. പോലീസ് നേരത്തേ മാവോവാദി സാന്നിധ്യം സ്ഥിരീകരിച്ച സുഗന്ധഗിരി വനമേഖലയോട് ചെർന്നാണ് വെറ്ററിനറി സർവകലാശാല. content highlights:Mavoist outfit members at pookode veterinary college in Wayanad


from mathrubhumi.latestnews.rssfeed https://ift.tt/2IkDzBy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages