വിജയങ്ങള്‍ കീഴടക്കിയ ഡോക്ടറായ യുവതിയുടെ ജീവിതത്തില്‍ പിന്നീട് ലഹരിയില്ലാത്ത ഒരു നിമിഷവും ഇല്ലായിരുന്നു; മദ്യത്തിനും മയക്കുമരുന്നിനും യുവ ഡോക്ടര്‍ അടിമയാകാന്‍ കാരണം 'ബ്രേക്ക് അപ്' - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 15, 2018

വിജയങ്ങള്‍ കീഴടക്കിയ ഡോക്ടറായ യുവതിയുടെ ജീവിതത്തില്‍ പിന്നീട് ലഹരിയില്ലാത്ത ഒരു നിമിഷവും ഇല്ലായിരുന്നു; മദ്യത്തിനും മയക്കുമരുന്നിനും യുവ ഡോക്ടര്‍ അടിമയാകാന്‍ കാരണം 'ബ്രേക്ക് അപ്'

വിജയ കൊടുമുടികള്‍ കീഴടക്കിയ ഡോക്ടറായ യുവതി പിന്നീട് ലഹരിയുടെ പടുകുഴിയിലേക്ക് ചെന്ന് പതിക്കുകയാണ് ചെയ്തത്. ഓരോ അപകടത്തില്‍ നിന്നും മനുഷ്യ ജീവന്‍ രക്ഷിക്കേണ്ട അവള്‍ സ്വന്തം ജീവിതം ലഹരി ഉപയോഗിച്ച് നശിപ്പിക്കുകയായിരുന്നു. അന്‍ഗരാദ് റൊബര്‍ട്ടാണ് (37) ഡോക്ടറായി തിളങ്ങിയിരുന്ന തന്റെ ജീവിതം പിന്നീട് ലഹരിക്ക് അടിയറവെച്ചത്. സ്വന്തമെന്ന് കരുതിയ തന്റെ പങ്കാളി ഉപേക്ഷിച്ച് പോയതോടെയാണ് അന്‍ഗരാദ് ലഹരിയിലേക്ക് തിരിഞ്ഞത്.

നാല് മക്കളുടെ അമ്മയായ അന്‍ഗരാദ് മദ്യത്തിനും മയക്ക് മരുന്നിനും അടിമയാവുകയായിരുന്നു. ലഹരി അനുഭവിക്കാത്ത ഒരു നിമിഷം അവളുടെ ദിവസങ്ങളില്‍ ഉണ്ടായിരുന്നില്ല. നഴ്‌സ് പഠനം പൂര്‍ത്തിയാക്കിയ അന്‍ഗരാദ് പിന്നീട് മെഡിക്കല്‍ ഡിഗ്രിയും നേടുകയായിരുന്നു.

അമിതമായി ലഹരി ഉപയോഗിച്ചതിന് ഇവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതിയില്‍ ഇപ്പോഴത്തെ പങ്കാളിക്കൊപ്പമാണ് അവര്‍ എത്തിയത്. വിചാരണയ്ക്കിടെ അന്‍ഗരാദ് മികച്ച വിദ്യാഭ്യാസമുള്ള സ്ത്രീയാണെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. 2002ല്‍ നഴ്‌സിംഗ് പഠനം അവര്‍ പൂര്‍ത്തിയാക്കി. പിന്നീട് മെഡിക്കല്‍ ഡിഗ്രിയും നേടി. പിന്നീട് അബര്‍ഗവെന്നി ആശുപത്രിയിലാണ് യുവതി തന്റെ കരിയര്‍ ആരംഭിക്കുന്നത്.

എന്നാല്‍ പങ്കാളിയുമായി പിരിഞ്ഞതോടെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായ അന്‍ഗരാദ് മദ്യത്തിന് അടിമയാവുകയായിരുന്നു. അമിതമായ മദ്യപാനം യുവതിക്ക് ജോലി നഷ്ടമാകാനും രണ്ട് കുട്ടികള്‍ ഉപേക്ഷിച്ച് പോകാനും കാരണമായി. മദ്യാപാനം പിന്നീട് മറ്റ് ലഹരികളുടെ ഉപയോഗത്തിലേക്കും മാറുകയായിരുന്നു.



from mangalam.com https://ift.tt/2p9G6Wt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages