ഭര്‍ത്താക്കന്മാര്‍ക്കെതിരായ പീഡനം തടയാനും നിയമം വേണമെന്ന് സുപ്രീംകോടതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 15, 2018

ഭര്‍ത്താക്കന്മാര്‍ക്കെതിരായ പീഡനം തടയാനും നിയമം വേണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി : ഭര്‍ത്താക്കന്മാര്‍ക്ക് എതിരായ പീഡനങ്ങള്‍ തടയാനും നിയമം ആവശ്യമെന്ന് സുപ്രീംകോടതി നിരീക്ഷണം. സ്ത്രീകള്‍ക്ക് ഭര്‍ത്താക്കന്മാരുടെ ഭാഗത്തു നിന്നോ ഭര്‍ത്താക്കന്മാരുടെ വീട്ടുകാരുടെ ഭാഗത്തു നിന്നോ ഉണ്ടായേക്കാവുന്ന പീഡനങ്ങള്‍ തടയാന്‍ കൊണ്ടുവന്ന നിയമം ഇപ്പോള്‍ ഏകപക്ഷീയമായ രീതിയില്‍ കൈകാര്യം ചെയ്യപ്പെടുകയാണെന്നും കോടതി നിരീക്ഷിച്ചു.

1983 ല്‍ സ്ത്രീധന പീഡനത്തിന് എതിരായി നിയമം വന്നുവെങ്കിലും ആ നിയമം ഇപ്പോള്‍ സ്ത്രീയ്ക്കും പുരുഷനും ഇടയില്‍ ഒരു യുദ്ധത്തിന് കാരണമാകുന്നുവെന്നാണ് കോടതി വിലയിരുത്തുന്നത്. ജസ്റ്റിസുമാരായ ദീപക് മിശ്ര, എ.എം ഖന്‍വില്‍കര്‍, ഡിവൈ ചന്ദ്രചൂഢ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് നിരീക്ഷണം. 1983 ലെ നിയമപ്രകാരം റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകള്‍ സൂക്ഷ്മമായി പരിശോധിച്ച് നിജസ്ഥിതി അറിഞ്ഞ ശേഷം മാത്രമേ നടപടിയെടുക്കാവൂ എന്ന് കോടതി നിര്‍ദേശിച്ചു. അല്ലാത്തപക്ഷം കോടതിയ്ക്ക് വിഷയത്തില്‍ നേരിട്ട് ഇടപെടാനുള്ള അധികാരമുണ്ടെന്നും ബെഞ്ച് ഓര്‍മ്മിപ്പിച്ചു.



from mangalam.com https://ift.tt/2MxLax4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages