കൊച്ചി: ബിഷപ്പ് ഫ്രാങ്കോ താത്ക്കാലികമായി ചുമതലയില്‍ നിന്നും മാറി എന്നുകരുതി കന്യാസ്ത്രീകള്‍ നടത്തിവരുന്ന സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് സമര സമിതി കണ്‍വീനര്‍ ഫാ.അഗസ്റ്റിന്‍ വട്ടോളി. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത വ്യക്തി അറസ്റ്റിലാകുന്നതുവരെ സമരം തുടരും. അറസ്റ്റാണ് പ്രധാനം. അല്ലാതെ അദ്ദേഹം തത്ക്കാലം ചുമതലയില്‍ നിന്നുമാറിയതുകൊണ്ട് സമരത്തില്‍ നിന്ന് പിന്നോട്ടുപോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബിഷപ്പ് ഫ്രാങ്കോ രൂപതയില്‍ നിന്ന് പുറത്തുപോകുമ്പോള്‍ ഇത്തരത്തില്‍ വൈദികര്‍ക്കും സന്യസ്തര്‍ക്കും സര്‍ക്കുലര്‍ നല്‍കാറുണ്ടെന്നും അതില്‍ അസ്വഭാവികമായി ഒന്നുമില്ലെന്നും സമരത്തിന്റെ മുന്‍നിരയിലുള്ള സി.അനുപമ അറിയിച്ചു. ബിഷപ്പ് രാജിവയ്ക്കുകയോ അദ്ദേഹത്തെ തത്സഥാനത്തുമാറ്റുകയോ ചെയ്യണമെങ്കില്‍ വത്തിക്കാനില്‍ നിന്ന് അറിയിപ്പുണ്ടാകണമെന്നും സി.അനുപമ പറയുന്നു.
അതേസമയം, സമരം എട്ടാം ദിവസത്തേക്ക് കടന്നതോടെ കൂടുതല്‍ ആളുകള്‍ സമരത്തിന് പിന്തുണയുമായി കൊച്ചിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. എറണാകുളം-അങ്കമാലി അതിരൂപതയിലെ അമ്പതോളം വൈദികര്‍ ഇന്ന് വൈകിട്ട് സമരപ്പന്തലില്‍ എത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കും.
from mangalam.com https://ift.tt/2MyRzYD
via IFTTT
No comments:
Post a Comment