പഞ്ചാബ് മുഖ്യമന്ത്രി ലഹരിയില്‍ ഉന്മത്തനായ രീതിയില്‍ വ്യാജ വീഡിയോ: അന്വേഷണം തുടങ്ങി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 30, 2018

പഞ്ചാബ് മുഖ്യമന്ത്രി ലഹരിയില്‍ ഉന്മത്തനായ രീതിയില്‍ വ്യാജ വീഡിയോ: അന്വേഷണം തുടങ്ങി

ചണ്ഡീഗഢ്: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റേതെന്ന രീതിയിൽ പ്രചരിച്ച വ്യാജ വീഡിയോ സംന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. ഹർഷ് സോഫറ്റ് (@harshsofat9) എന്ന വ്യാജ അക്കൗണ്ടിൽ നിന്നാണ് വീഡിയോ അപ്ലോഡ് ചെയ്തതെന്ന് പോലീസ് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വൻതോതിൽ പ്രചരിച്ച വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യാനുള്ള നടപടികൾ പോലീസ് ആരംഭിച്ചു. അമരീന്ദർ സിങ്ങിന്റെ വ്യാജ വീഡിയോയ്ക്കൊപ്പം അദ്ദേഹത്തിന്റേതെന്ന് തോന്നിക്കുന്ന ശബ്ദവും ചേർത്താണ് വീഡിയോ നിർമ്മിച്ചത്. ലഹരി ഉപയോഗിച്ച പോലെ കുഴഞ്ഞ ശബ്ദത്തിലാണ് സിങ്ങിന്റെ സംസാരമെന്ന രീതിയിലാണ് വീഡിയോയിലുള്ളത്. മുഖ്യമന്ത്രിയെ അപമാനിക്കുന്നതിനായിമനപ്പൂർവം നിർമിച്ചതാണ് വീഡിയോയെന്നത് വ്യക്തമാണെന്ന് പോലീസ് പറഞ്ഞു. ഇന്ത്യൻ ശിക്ഷാനിയമത്തിലേയും ഐടി നിയമത്തിലേയും വിവിധ വകുപ്പുകൾ അനുസരിച്ച് കേസ് രജിസ്റ്റർ ചെയ്തു. ചൈനീസ് ആപ്പായ ടിക് ടോക് ഉപയോഗിച്ചാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നതെന്ന് സൈബർ സെൽ കണ്ടെത്തിയിട്ടുണ്ട്. യൂത്ത് ഗ്രൂപ്പ് നഭസ് എന്ന പേരിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പിലാണ് വീഡിയോ ആദ്യം പ്രചരിച്ചത്. പിന്നീട് ഫേസ് ബുക്കിൽ പ്രചരിക്കുകയായിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2y4nwCW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages