മൃതദേഹം നാട്ടിലേക്കയക്കുന്നതിനുള്ള നിരക്കുവര്‍ധന എയര്‍ ഇന്ത്യ പിന്‍വലിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 30, 2018

മൃതദേഹം നാട്ടിലേക്കയക്കുന്നതിനുള്ള നിരക്കുവര്‍ധന എയര്‍ ഇന്ത്യ പിന്‍വലിച്ചു

ദുബായ്: മൃതദേഹങ്ങൾ നാട്ടിലേക്കയക്കുന്നതിന് ഈടാക്കിയിരുന്ന നിരക്കിൽ വർധന വരുത്തിയ തീരുമാനം എയർ ഇന്ത്യ പിൻവലിച്ചു. പഴയ നിരക്ക്തന്നെ പുനഃസ്ഥാപിച്ചുകൊണ്ടാണ് പ്രഖ്യാപനം വന്നിരിക്കുന്നത്. മൃതദേഹത്തിന്റെ ഭാരം കണക്കാക്കി തുകനിശ്ചയിച്ച് കാർഗോ അയയ്ക്കുന്നതാണ് നിലവിലെ രീതി. ഈ രീതിയിൽ നേരത്തെ ഉണ്ടായിരുന്ന ഇളവ് ഒഴിവാക്കി കിലോയ്ക്ക് 20 മുതൽ 30 ദിർഹം വരെ നിശ്ചയിച്ചുകൊണ്ടാണ് കഴിഞ്ഞയാഴ്ച എയർ ഇന്ത്യ തീരുമാനം പ്രഖ്യാപിച്ചത്. ഈ തീരുമാനമാണ് ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്. നിരക്ക് വർധനവിനെതിരെ പ്രവാസലോകത്തുനിന്നുയർന്ന പ്രതിഷേധങ്ങളെ തുടർന്നാണ് എയർ ഇന്ത്യ തീരുമാനം പിൻവലിച്ചത്. അതേസമയം മൃതദേഹം തൂക്കിനോക്കി നിരക്ക് നിശ്ചയിക്കുന്ന നിലവിലെ രീതിയും മാറ്റമെന്നാണ് പ്രവാസികളുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് സമ്മർദ്ദം ചെലുത്തുമെന്ന് പ്രവാസി സംഘടനകൾ പറയുന്നു. നിരക്ക് വർധനവ് പുനഃപരിശോധിക്കുമെന്ന് ശനിയാഴ്ച രാത്രി ദുബായിലെത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് പ്രവാസി സംഘടനകൾക്ക് ഉറപ്പുനൽകിയിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2zGuPTD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages