തിരുവനന്തപുരം: ആചാരം അറിയാവുന്ന സ്ത്രീകൾ ശബരിമലയിലേക്ക് വരുമെന്ന് തോന്നുന്നില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ.തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്റെ വീട്ടിലെ സ്ത്രീകളാരും ശബരിമലയിൽ പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും പത്മകുമാർ പറഞ്ഞു. അമ്പലത്തിനുള്ളിൽ വൈരുദ്ധ്യാത്മക ഭൗതികവാദം നടപ്പാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും തുടർനടപടികൾ ബുധനാഴ്ച ചേരുന്ന ദേവസ്വം ബോർഡ് യോഗത്തിൽ തീരുമാനിക്കുമെന്നും പത്മകുമാർ വ്യക്തമാക്കി. വിഷയത്തിൽ ഇന്ത്യൻ ഭരണഘടന അനുസരിച്ചും ആചാരപരമായും പ്രവർത്തിക്കും. നിലയ്ക്കലിൽ 100 ഹെക്ടർ സ്ഥലം കൂടി അനുവദിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.നിലവിലുള്ള സൗകര്യങ്ങൾ ഫലപ്രദമായി ഉപയോഗിക്കും. പത്മകുമാർ കൂട്ടിച്ചേർത്തു. വിഷയവുമായി ബന്ധപ്പെട്ട് റിവ്യൂ ഹർജി നൽകണമോ എന്നതടക്കമുള്ള കാര്യങ്ങൾ ദേവസ്വം ബോർഡ് യോഗം ചേർന്ന് തീരുമാനിക്കുമെന്ന് പത്മകുമാർ നേരത്തേ വ്യക്തമാക്കിയിരുന്നു. അതേസമയം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ശബരിമല വിഷയത്തിൽ ഞായറാഴ്ച ഉന്നതതല യോഗം നടക്കും. വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. ശബരിമലയിലെ സ്ത്രീ പ്രവേശന കാര്യങ്ങളാണ് യോഗത്തിന്റെ മുഖ്യ അജണ്ട.
from mathrubhumi.latestnews.rssfeed https://ift.tt/2zFCfX7
via
IFTTT
No comments:
Post a Comment