ഭാര്യയ്‌ക്കൊപ്പം കഴിയേണ്ടയാള്‍ സഹോദരിക്കൊപ്പം, ഭര്‍ത്താവിനെ വിട്ട് കിട്ടണമെന്ന് ഭാര്യ; പുലിവാല് പിടിച്ച് വനിത കമ്മീഷന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 6, 2018

ഭാര്യയ്‌ക്കൊപ്പം കഴിയേണ്ടയാള്‍ സഹോദരിക്കൊപ്പം, ഭര്‍ത്താവിനെ വിട്ട് കിട്ടണമെന്ന് ഭാര്യ; പുലിവാല് പിടിച്ച് വനിത കമ്മീഷന്‍

തിരുവനന്തപുരം : വിചിത്രമായ പരാതിയുമായി യുവതി വനിതാ കമ്മിഷനില്‍. സഹോദരിയില്‍ നിന്നും അമ്മയില്‍ നിന്നും സ്വന്തം ഭര്‍ത്താവിനെ വിട്ടുകിട്ടണമെന്ന അപേക്ഷയുമായാണ് യുവതി വനിതാ കമ്മിഷനെ സമീപിച്ചത്. ഹൈദരാബാദിലാണ് ഭര്‍ത്താവിന് ജോലി. അവിടെ അവിവാഹിതയായ സഹോദരിക്കൊപ്പമാണ് ഭര്‍ത്താവ് കഴിയുന്നതെന്നും യുവതി കമ്മിഷനോട് വിശദീകരിച്ചു.

വിചിത്രമായ ഈ പരാതിയില്‍ യുവതി തന്നെ കമ്മിഷന് വിശദീകരണവും നല്‍കി. സ്നേഹ സമ്പന്നനായ ഭര്‍ത്താവിനെ തന്നില്‍ നിന്നും അകറ്റി നിറുത്തുന്നത് അദ്ദേഹത്തിന്റെ മാതാവും സഹോദരിയുമാണ്. ഭര്‍ത്താവിന്റെ ആദ്യ വിവാഹം മറച്ചുവച്ചിട്ടാണ് താനുമായുള്ള വിവാഹം നടത്തിയത്. കുടുംബാംഗങ്ങളുടെ സമീപനം കാരണമാണ് ആദ്യത്തേത് വിവാഹ മോചനത്തില്‍ കലാശിച്ചതെന്ന് പിന്നീടാണ് അറിഞ്ഞത്. അമ്മയുടേയും സഹോദരിയുടേയും സമീപനം കാരണം രണ്ട് യുവതികള്‍ കുഴപ്പത്തിലായെന്ന നിഗമനത്തിലാണ് വനിതാ കമ്മിഷന്‍. അടുത്ത സിറ്റിംഗില്‍ ആരോപണ വിധേയനെ വിളിച്ചു വരുത്താനും പരിഹാരമുണ്ടാക്കാനും തൈയ്ക്കാട് റസ്റ്റ് ഹൗസില്‍ നടന്ന അദാലത്തില്‍ തീരുമാനമായി.

വീടും വസ്തുവും സ്വന്തം പേരില്‍ എഴുതികിട്ടിയതിനെ തുടന്ന് മകനും മരുമകളും അമ്മയെ വീട്ടില്‍ നിന്നും ഇറക്കിവിട്ടതാണ് മറ്റൊരു പരാതി. അയിരൂര്‍ സ്വദേശിയായ വീട്ടമ്മയാണ് പരാതിയുമായി എത്തിയത്. പക്ഷെ, ആധാരത്തില്‍ മരണംവരെ വീട്ടില്‍ കഴിയാന്‍ അമ്മയ്ക്ക് അവകാശമുള്ളതായി കമ്മിഷന്‍ അംഗങ്ങള്‍ കണ്ടെത്തി. തുടര്‍ന്ന് സ്ഥലത്തെ പൊലീസിനോട് ആ വീട്ടില്‍ അമ്മയ്ക്കു കഴിയാന്‍ വേണ്ട സാഹചര്യവും സംരക്ഷണവും നല്‍കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. കമ്മിഷന്‍ അദ്ധ്യക്ഷ എം.സി.ജോസഫൈന്റെ നേതൃത്വത്തില്‍ അംഗങ്ങളായ ഇം.എം.രാധ, ഷാഹിദ കമാല്‍, ഷിജി എന്നിവരാണ് അദാലത്തില്‍ പരാതികള്‍ കേട്ടത്. നൂറു പരാതികള്‍ പരിഗണിച്ചതില്‍ 36 എണ്ണം തീര്‍പ്പാക്കി.



from mangalam.com https://ift.tt/2Q8VRJl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages