ഐ പി സി 377നെ ഭാഗികമായി റദ്ദാക്കിയതോടെ, 157 വർഷമായി ഒരു സമൂഹത്തിന്റെ ലൈംഗിക അവകാശത്തെ ക്രിമിനൽ കുറ്റമായി പരിഗണിച്ചിരുന്ന വ്യവസ്ഥയ്ക്കാണ് സുപ്രീം കോടതി അവസാനം കുറിച്ചത്. 1861ൽ ബ്രിട്ടീഷ് ഭരണകാലത്താണ് സ്വവർഗലൈംഗികത ക്രിമിനൽ കുറ്റമായി കണക്കാക്കി നിയമം നിലവിൽ വന്നത്. എന്നാൽ ബ്രിട്ടീഷ് രാജ് മാറി സ്വരാജ് എത്തിയെങ്കിലും എൽ ജി ബി ടി വിഭാഗത്തിന്റെ ലൈംഗിക അവകാശങ്ങൾക്ക് വിലങ്ങുതടിയായി ഐ പി സി നിലനിന്നു. ഈ സ്ഥിതിക്കാണ് വ്യാഴാഴ്ചത്തെ സുപ്രീം കോടതി വിധിയോടെ മാറ്റം വന്നത്. ഐ പി സി 377ലെ പതിനാറാം അധ്യായം ഭരണഘടനാവിരുദ്ധമായി സുപ്രീം കോടതി പ്രഖ്യാപിച്ചു. അതേസമയം മൃഗങ്ങളുമായുള്ള ഏതെങ്കിലും തരത്തിലുള്ള ലൈംഗികവേഴ്ച കുറ്റകരമായി തുടരുമെന്നും സുപ്രീം കോടതി പറഞ്ഞു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ബഞ്ചിലെ മറ്റ് അംഗങ്ങൾ: ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര, ആർ എഫ് നരിമാൻ, എ എം ഖൻവിൽക്കർ ദീപക് മിശ്രയുടെ പ്രസ്താവത്തിലെ പ്രധാന പരാമർശങ്ങൾ ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് പരമപ്രധാനം ഐ പി സി 377 ഏകപക്ഷീയവും യുക്തിഹീനവുമാണ് എൽ ജി ബി ടി സമൂഹത്തിന്റെ അവകാശങ്ങളെ ഐ പി സി 377 ലംഘിക്കുന്നു. മറ്റു പൗരന്മാർക്കുള്ള എല്ലാ അവകാശങ്ങളും എൽ ജി ബി ടി സമൂഹത്തിനുമുണ്ട്. സാമൂഹിക ധാർമികതയുടെ പേരിൽ വ്യക്തിയുടെ അവകാശം ഇല്ലാതാക്കാനാകില്ല. ജസ്റ്റിസ് ചന്ദ്രചൂഡ് രോഗമല്ലാത്ത ഒന്നിനെ ചികിത്സിച്ചു മാറ്റാൻ ശ്രമിക്കുന്നതിനു പകരം വൈദ്യസമൂഹം എൽ ജി ബി ടി സമൂഹത്തോട് അൽപം കൂടി വൈകാരികമായി ഇടപെടണം. ഒരു വിഭാഗം ജനതയെ പൊതുസമൂഹത്തിൽനിന്ന് അകറ്റിനിർത്തുന്നതാണ് ഐ പി സി 377-ാം വകുപ്പ്. ലൈംഗിക അഭിരുചിയുടെ അടിസ്ഥാനത്തിലുള്ള വേർതിരിവ് അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് ദീപക് മിശ്രയും ജസ്റ്റിസ് ഖൻവിൽക്കറും നിരീക്ഷിച്ചു. അന്തസ്സോടെ ജീവിക്കാനുള്ള അവകാശം സ്വവർഗാനുരാഗികൾക്കുണ്ടെന്ന് ആർ എഫ് നരിമാൻ പറഞ്ഞു. ഐ പി സി 377 വകുപ്പു പ്രകാരം ശിക്ഷിക്കപ്പെട്ട സ്വവർഗാനുരാഗികളോട് ചരിത്രം മാപ്പു പറയണം- ഇന്ദു മൽഹോത്ര Content highlights:Supreme court ruling on IPC 377
from mathrubhumi.latestnews.rssfeed https://ift.tt/2oHQkNg
via
IFTTT
No comments:
Post a Comment