ഹൈദരാബാദ്: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സമാനമായൊരു നേതാവിനെ തെലങ്കാനയിലും അവതരിപ്പിച്ച് സംസ്ഥാനം പിടിച്ചടക്കാനൊരുങ്ങി ബിജെപി. സ്വാമി പരിപൂർണാനന്ദയെ ആണ് ബിജെപി തെലങ്കാനയിലെ യോഗിയായി കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ മുന്നോടിയായിട്ടാണ് കഴിഞ്ഞ ദിവസം സംഘപരിവാർ സംഘടനകൾ ഒന്നടങ്കം സ്വാമി പരിപൂർണാനന്ദയ്ക്ക് ഹൈദരാബാദിൽ നൽകിയ ഗംഭീര സ്വീകരണം. ഹൈദരാബാദിൽ നിന്ന് പരിപൂർണാനന്ദയെ പാർലമെന്റിലേക്കോ സംസ്ഥാന നിയമസഭയിലേക്കോ മത്സരിപ്പിക്കുന്നതിനുള്ള ചർച്ചകൾ സജീവമായി നടന്നുകൊണ്ടിരിക്കുകയാണ്. നിലവിൽ അദ്ദേഹം ബിജെപി അംഗമല്ല. ബിജെപിയുമായി യോജിക്കുന്നതാണ് തന്റെ ആദർശമെന്നും പാർട്ടിയിൽ ഉടൻ ചേരുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. മറ്റു സമുദായങ്ങൾക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയതിന് ഇയാൾക്ക് ഹൈദരബാദിൽ പ്രവേശിക്കുന്നതിന് ജൂലായിൽ പോലീസ് ആറുമാസത്തേക്ക് വിലക്കേർപ്പെടുത്തിയിരുന്നു. ഇതിനെതിരെ പരിപൂർണാനന്ദ നൽകിയ ഹർജിയിൽ തെലങ്കാന ഹൈക്കോടതി വിലക്ക് നീക്കി. തുടർന്ന് അദ്ദേഹം ചൊവ്വാഴ്ച ഹൈദരാബാദിൽ തിരിച്ചെത്തി.10 ദിവസം മുമ്പ് സ്വാമി പരിപൂർണാനന്ദ ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത്തിനെ ബെംഗളൂരുവിലെത്തി സന്ദർശിച്ചിരുന്നു ഞാനും യോഗിജിയും ഒരേ പ്രായപരിധിയിലുള്ളവരാണെങ്കിലും എന്നേക്കാൾ രാഷ്ട്രീയ പരിചയം അദ്ദേഹത്തിനുണ്ട്. യോഗിജി നാലു തവണ പാർലമെന്റ് അംഗമായിട്ടുണ്ട്. വിശിഷ്ടമായ വ്യക്തിത്വത്തിന്റേ പേരിലാണ് അദ്ദേഹം അറിയപ്പെടുന്നതെന്നും സ്വാമി പരിപൂർണാനന്ദ പ്രതികരിച്ചു. അടുത്ത തിരഞഅഞെടുപ്പിൽ ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2wIPVhm
via
IFTTT
No comments:
Post a Comment