തിരുവനന്തപുരം: സ്വവർഗ ലൈംഗികതയെ അംഗീകരിച്ച സുപ്രീം കോടതി നടപടി നല്ല തീരുമാനമാണെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. കോടതി വിധി ഭരണഘടനയുടെ അടിസ്ഥാനത്തിലുള്ളതാണ്. ഈ രാജ്യത്ത് എല്ലാവർക്കും തുല്യ അവകാശമുണ്ട്. എല്ലാവർക്കും അവരവരുടെ വീടിനകത്ത് അവരവർക്ക് ഇഷ്ടമുള്ളതു പോലെ ജീവിക്കാൻ അവകാശമുണ്ട്. മനുഷ്യന്റെ അന്തസിനെ മാനിക്കുന്ന വിധിയാണിത്-തരൂർ പറഞ്ഞു. ഏത് സർക്കാരിനും ജനങ്ങളുടെ ബെഡ്റൂമിലും വീട്ടിലും കടന്ന് കയറാനുള്ള അവകാശമില്ല. ജനാധിപത്യത്തിൽ സ്വകാര്യ ജീവിതത്തിന് അവകാശമുണ്ട്. അതിൽ സർക്കാരിന് അഭിപ്രായം പറയാനോ അത് ക്രിമിനൽ കുറ്റമാക്കി അവരെ അറസ്റ്റ് ചെയ്യാനോ അവകാശമില്ല. അതാണ് ഇന്ന് കോടതി വ്യക്തമാക്കിയത്. ഞാൻ പാർലമെന്റിലും ഇതാണ് പറയാൻ ശ്രമിച്ചത്. സമത്വവും സ്വകാര്യതയും അന്തസും എല്ലാവർക്കും വേണം. ചിലർ അതിനെ വെറും സെക്സിന്റെ വിഷയമാക്കിയാൽ ശരിയാകില്ല. ഇത് രാജ്യത്തിന്റെ ഭരണഘടനയുടെ വിഷയമാണ്-തരൂർ കൂട്ടിച്ചേർത്തു. സ്വവർഗ ലൈംഗികത നിയമവിധേയമാക്കുന്ന ഭേദഗതിക്കായി രണ്ട് തവണ ബില്ല് അവതരിപ്പിക്കാൻ ശ്രമിച്ചപ്പോളും ബി.ജെ.പി അതിനനുവദിച്ചില്ലെന്ന് തരൂർ കുറ്റപ്പെടുത്തി. പാർലമെന്റിൽ ഇക്കാര്യത്തിൽ ഇനി ഒന്നും ചെയ്യാനാകില്ലെന്നും കോടതി തന്നെ തീരുമാനമെടുക്കേണ്ടി വരുമെന്നും താൻ അന്ന് തന്നെ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും തരൂർ പറഞ്ഞു. പാർലമെന്റ് വഴി നിയമഭേദഗതി കൊണ്ടുവരാൻ സാധിക്കാത്തതിൽ നിരാശയുണ്ട്. ഭരണകക്ഷിയിലുള്ള പലർക്കും എൽ.ജി.ബി.ടി സമൂഹത്തോട് വെറുപ്പാണെന്നുംഅതു കൊണ്ടാണ് അവർ തന്നെ ബില്ല് അവതരിപ്പിക്കാൻ അനുവദിക്കാതിരുന്നതെന്നും തരൂർ കുറ്റപ്പെടുത്തി.
from mathrubhumi.latestnews.rssfeed https://ift.tt/2Q9y4cb
via
IFTTT
No comments:
Post a Comment