പതിമൂന്ന് വര്‍ഷം മുമ്പ് മോഷണം പോയ ചെരുപ്പ് കണ്ടെത്തി. അന്തരിച്ച അമേരിക്കന്‍ നടിയും ഗായികയുമായ ഡൂഡി ഗാര്‍ലന്റിന്റെ ചെരുപ്പുകളായിരുന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് മോഷണം പോയത്. ചുവന്ന് വൈരക്കല്ലുകള്‍ പതിച്ച ചെരുപ്പുകളാണ് മിന്നസോട്ടയിലെ മ്യൂസിയത്തില്‍ നിന്നും മോഷ്ടിക്കപ്പെട്ടത്. തന്റെ ചിത്രത്തില്‍ ജൂഡി ഗാര്‍ലാന്‍ഡ് ഇതേ ചെരുപ്പുകള്‍ ഉപയോഗിച്ചിരുന്ു. 1939ല്‍ പുറത്തിറങ്ങിയ ദി വിസാര്‍ഡ് ഓഫ് ഓസ് എന്ന ചിത്രത്തിലായിരുന്നു ഇത്.
മ്യൂസിയത്തിന്റെ ജനാല തകര്‍ത്ത് 2005ലാണ് കോടികള്‍ വിലവരുന്ന ചെരുപ്പുകള്‍ മോഷണം പോയത്. ചെരുപ്പുകള്‍ കണ്ടെത്തുന്നവര്‍ക്കായി ഒരു മില്യണ്‍ ഡോളര്‍ പാരിതോഷികം നല്‍കുമെന്ന് ഒരു ആരാധകന്‍ പ്രഖ്യാപിച്ചു. എന്നാല്‍ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷവും ചെരുപ്പ് കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ പ്രഖ്യാപനം പിന്‍വലിച്ചു.
13 വര്‍ഷങ്ങള്‍ക്ക് ഇപ്പുറമാണ് ചെരുപ്പ് കണ്ടെത്തുന്നത്. എന്നാല്‍ ചെരുപ്പ് കണ്ടെടുത്തു എന്നാല്ലാതെ മറ്റ് വിവരങ്ങള്‍ ഒന്നും പുറത്തെത്തിയിട്ടില്ല. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് എഫ്.ബി.ഐ ഏജന്റ് വ്യക്തമാക്കി.
from mangalam.com https://ift.tt/2Cqk4YU
via IFTTT
No comments:
Post a Comment