പെര്‍ത്ത്: ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ വനിതാ അംഗങ്ങള്‍ക്ക് അത്ര നല്ല പെരുമാറ്റമല്ല സഹപ്രവര്‍ത്തകരില്‍ നിന്ന് ലഭിക്കുന്നതെന്ന് മുന്‍മന്ത്രിയും എം.പിയുമായ ജൂലി ബിഷപ്പ്. പുരുഷസഹപ്രവര്‍ത്തകര്‍ക്ക് വനിതകളെ ഭയപ്പെടുത്തുന്ന മനോഭാവം ഉണ്ടെന്നും ഇത് ഒരു തൊഴിലിടത്തും അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും ഓസ്‌ട്രേലിയന്‍ ലിബറല്‍ പാര്‍ട്ടിയില്‍ 11 വര്‍ഷത്തോളം ഉപാധ്യക്ഷയുമായിരുന്ന ജൂലി ബിഷപ്പ് പറയുന്നു.
വനിതാ അംഗങ്ങളെ വിരട്ടിയും ഭീഷണിപ്പെടുത്തിയും തങ്ങളുടെ വരുതിയിലാക്കാനാണ് പുരുഷ അംഗങ്ങളുടെ ശ്രമം. ഇതിന്റെ പേരില്‍ കഴിഞ്ഞയാഴ്ചകളില്‍ പാര്‍ലമെന്റ് ഏറെ പഴിയും കേട്ടിരുന്നു. വനിതാ അംഗങ്ങളെ സംരക്ഷിക്കുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പ്രശ്‌നങ്ങളുണ്ടെന്ന് അവര്‍ പറയുന്നു.
ഓസ്‌ട്രേലിയന്‍ വിദേശകാര്യമന്ത്രി സ്ഥാനത്തുനിന്നും കഴിഞ്ഞയാഴ്ചയാണ് ജൂലി ബിഷപ്പ് രാജിവച്ചത്. സര്‍ക്കാരിലെ ഏറ്റവും മുതിര്‍ന്ന അംഗമായിരുന്നു അവര്‍. പാര്‍ലമെന്റിലെ 'ഭയപ്പെടുത്തല്‍' താന്‍ കാണുകയും സാക്ഷിയാകുകയും ഇരയാകുകയും ചെയ്തിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.
പാര്‍ലമെന്റില്‍ സഹപ്രവര്‍ത്തകരുടെ മോശം പെരുമാറ്റത്തെ കുറിച്ച് വനിതാ അംഗങ്ങളായ ജൂലിയ ബാങ്ക്‌സും ലൂസി ഗിചുഹിയുമാണ് മുന്‍പ് ആരോപണം ഉന്നയിച്ചത്. എം്പി സ്ഥാനം രാജിവയ്ക്കാന്‍വരെ ആലോചിച്ചതായി ജൂലിയ പറയുമ്പോള്‍ എതിരാളികളുടെ പേരുകള്‍ വെളിപ്പെടുത്തുമെന്നായിരുന്നു ലൂസിയുടെ നിലപാട്.
from mangalam.com https://ift.tt/2oIXUYb
via IFTTT
No comments:
Post a Comment