വാഹനാപകടത്തില്‍ പരിക്കേറ്റ് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനായ വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കര്‍ ഇപ്പോഴും അബോധാവസ്ഥയില്‍ തുടരുകയാണ്. അദ്ദേഹത്തിന്റെ ശരീരം മരുന്നുകളോട് പ്രതികരിച്ചു തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, രക്തസമ്മര്‍ദ്ദത്തിലെ അസന്തുലിതാവസ്ഥ ചികിത്സയെ ചെറിയ തോതില്‍ ബാധിക്കുന്നുണ്ട്. ഇന്നലെ പിതാവ് അടുത്തെത്തി വിളിച്ചപ്പോള്‍ ബാലഭാസ്‌കര്‍ ചെറുതായി കണ്ണു തുറന്നുവെന്നും ലക്ഷ്മിയുടെ കണ്ണില്‍ നിന്നും കണ്ണുനീര്‍ വന്നുവെന്നും ആശുപത്രിയില്‍ നിന്നുള്ള അടുത്ത വൃത്തങ്ങള്‍ അറിയിച്ചിരുന്നു.
ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ട്. അപകടനില തരണം ചെയ്ത ലക്ഷമി ഇടയ്ക്ക് ബോധം വീണപ്പോള്‍ കുഞ്ഞിനെ അന്വേഷിച്ചിരുന്നുവെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു.
അതേസമയം, അപകടത്തില്‍ മരിച്ച കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം എംബാം ചെയ്ത് സൂക്ഷിച്ചിരിക്കുകയാണ്. അച്ഛനെയും അമ്മയേയും കാണിച്ചതിനു ശേഷം മാത്രം കുഞ്ഞിന്റെ സംസ്‌കാര ചടങ്ങുകള്‍ നടത്താനാണ് ബന്ധുക്കളുടെ തീരുമാനം.
തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍ പെട്ടത്. തൃശ്ശൂരില്‍ നിന്നും ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് തിരുവനന്തപുരത്തെ വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു ഇവര്‍. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് നിഗമനം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഡ്രൈവറും ആശുപത്രിയില്‍ തുടരുകയാണ്.
from mangalam.com https://ift.tt/2N1Yb1X
via IFTTT
No comments:
Post a Comment