കറന്റ് അക്കൗണ്ട് കമ്മി തടയുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഇറക്കുമതിത്തീരുവ ഉയര്‍ത്തി; എസിക്കും ഫ്രിഡ്ജിനും വിലക്കൂടും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 27, 2018

കറന്റ് അക്കൗണ്ട് കമ്മി തടയുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഇറക്കുമതിത്തീരുവ ഉയര്‍ത്തി; എസിക്കും ഫ്രിഡ്ജിനും വിലക്കൂടും

മുംബൈ: കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതിത്തിവ ഉയര്‍ത്തിയും ജിഎസ്ടി കുറച്ചതുമൂലം പല ഹോം അപ്ലയന്‍സുകളുടേയും വില വര്‍ദ്ധിക്കും. കറന്റ് അക്കൗണ്ട് കമ്മി തടയുന്നതിന് വേണ്ടിയാണ് ഇറക്കുമതിത്തീരിവ ഉയര്‍ത്താന്‍ തയ്യാറായത്.

ഇതോടെ എസി, ഫ്രിഡ്ജ്, സ്പീക്കറുകള്‍, ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവല്‍ തുടങ്ങിയിവയ്ക്കാണ് തീരുവ ഉയര്‍ത്തിയിരിക്കുന്നത്.

എന്നാല്‍ സ്യൂട്ട്‌കെയ്‌സുകള്‍, യാത്രാ ബാഗുകള്‍, സിങ്ക്, ടേബിള്‍ വെയര്‍, കിച്ചണ്‍വെയര്‍ ഉത്പന്നങ്ങള്‍ക്ക് അടിസ്ഥാന കസ്റ്റംസ് തീരുവയുടെമേല്‍ 50 ശതമാനം അധിക തീരുവയാണ് ചുമത്തുന്നത്.

വിമാന ഇന്ധനത്തിന് അഞ്ചു ശതമാനം തീരുവയാകും ചുമത്തും ഇതോടെ വിമാനയാത്രാനിരക്കും വര്‍ദ്ധിക്കും. ഇതിന് പുറമെ വിദേശനിര്‍മ്മിത ഉത്പന്നങ്ങള്‍ക്കും വില വര്‍ദ്ധിക്കുന്നതിന് കാരണമായേക്കും.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഈ ഉത്പന്നങ്ങളുടെ ഇറക്കുമതി മൂല്യം 86,000 കോടി രൂപയായിരുന്നു. രൂപയുടെ മൂലം വലിയ തോതില്‍ ഇടിഞ്ഞ സാഹചര്യത്തിലാണ് തീരുവ ഉയര്‍ത്തിയിരിക്കുന്നത്.



from mangalam.com https://ift.tt/2Oht07I
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages