മദ്യലഹരിയില്‍ സീറ്റ് ടോയിലറ്റാക്കി എയര്‍ ഇന്ത്യയിലെ യാത്രക്കാരന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 1, 2018

മദ്യലഹരിയില്‍ സീറ്റ് ടോയിലറ്റാക്കി എയര്‍ ഇന്ത്യയിലെ യാത്രക്കാരന്‍

ന്യൂഡൽഹി: മദ്യലഹരിയിൽ സീറ്റ് ടോയിലറ്റാക്കി എയർ ഇന്ത്യയിലെ യാത്രക്കാരൻ. എയർഇന്ത്യയുടെ രാജ്യാന്തര വിമാനത്തിലാണ് സംഭവം. ഇതേ കുറിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയം വിശദീകരണം തേടി. ഓഗസ്റ്റ് 30-ന് ഡൽഹിയിൽ നിന്ന് യുഎസിലേക്ക് പറന്ന എയർ ഇന്ത്യയുടെ എഐ 102 വിമാനത്തിലാണ് സംഭവം. മദ്യലഹരിയിലായ യാത്രക്കാരൻ അടുത്ത സീറ്റിന് സമീപമെത്തി സീറ്റിലേക്ക് മൂത്രമൊഴിക്കുകയായിരുന്നു. @sureshpprabhu @SushmaSwaraj @airindiain 30thAug AI102 JFK to Delhi, seat36D. My mother traveling alone had to face extreme shock and trauma when a drunk passenger post dinner service fumbled across to her seat removed his pants and urinated on her seat! Please lookinto urgently — Indrani Ghosh (@indranidreams) August 31, 2018 സംഭവത്തെ കുറിച്ച് വനിത യാത്രക്കാരി വിമാനത്തിലെ ജീവനക്കാരോട് പരാതിപ്പെട്ടിരുന്നെങ്കിലും അവർക്ക് സീറ്റ് മാറി നൽകുകയല്ലാതെ മറ്റ് നടപടികൾ ഒന്നുമുണ്ടായില്ലെന്നാണ് ആരോപണം. ഇതിൽ പ്രതിഷേധം അറിയിച്ച് യാത്രക്കാരിയായസ്ത്രീയുടെ മകൾ സംഭവത്തെക്കുറിച്ച് വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിനും വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനും ട്വീറ്റ് ചെയ്തു. ഇതേ തുടർന്നാണ് വകുപ്പ് തല അന്വേഷണം നടത്താൻ വ്യോമയാന മന്ത്രി നിർദേശം നൽകിയത്.


from mathrubhumi.latestnews.rssfeed https://ift.tt/2MFDKwx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages