മദ്യപിച്ച് വാഹനമോടിച്ചു, രണ്ട് മരണം; ബി.ജെ.പി നേതാവിന്റെ മകന്‍ പിടിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 1, 2018

മദ്യപിച്ച് വാഹനമോടിച്ചു, രണ്ട് മരണം; ബി.ജെ.പി നേതാവിന്റെ മകന്‍ പിടിയില്‍

ജയ്പുർ: മദ്യപിച്ച് വണ്ടിയോടിച്ച് രണ്ടുപേരെ വാഹനമിടിപ്പിച്ച് കൊന്ന സംഭവത്തിൽ ബി.ജെ.പി നേതാവിന്റെ മകൻ പിടിയിൽ. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. ബി.ജെ.പി കിസാൻ മോർച്ചയുടെ പ്രാദേശിക നേതാവായ ഭദ്രി നാരായൺ മീണയുടെ മകൻ ഭാരത് ഭൂഷൺ മീണയാണ് പിടിയിലായത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. നടപ്പാതയിൽ കിടന്നുറങ്ങുകയായിരുന്ന രണ്ട് തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. അപകടത്തിൽ നാല്പേർക്ക് പരിക്കേറ്റിരുന്നു. ഇതിൽ രണ്ടുപേരാണ് മരിച്ചത്. പ്രതിയായ ഭാരത് ഭൂഷൺ മീണയെ വൈദ്യപരിശോധനക്ക് വിധേയനാക്കിയപ്പോൾ ഇയാളുടെ ശരീരത്തിൽ ഉയർന്ന അളവിൽ ആൽക്കഹോൾ ഉള്ളതായി തെളിഞ്ഞിട്ടുണ്ട്. ഇയാളുടെ അച്ഛൻ ഭദ്രി നാരായൺ മീണയുടെ പേരിലുള്ളതാണ് അപകടത്തിന് കാരണമായ വാഹനം. ഈ വാഹനത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെയുടെ ഗൗരവ് യാത്ര എന്ന പരിപാടിയുടെ പോസ്റ്ററുകൾ ഒട്ടിച്ചിരുന്നു. content highlights:BJP Leaders Son, Drunk, Runs Over Labourers 2 Dead


from mathrubhumi.latestnews.rssfeed https://ift.tt/2Cec5hg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages