മരണത്തെ മുഖമാഖം കാണുക എന്ന അവസ്ഥയായിരുന്നു പുത്തനഴി അമ്പലപ്പടി എടത്തൊടി ദിലീപിന്റെ ഭാര്യ ദൃശ്യയ്ക്കുണ്ടായിരുന്നത്. വ്യാഴം രാത്രി പത്തരയോടെയാണു സംഭവം. പാത്രം കഴുകാന്‍ അടുക്കളഭാഗത്തേക്കു പോയതായിരുന്നു ദൃശ്യ. അപ്രതീക്ഷിതമായാണ് ദൃശ്യയ്ക്ക് മുന്നിലേക്ക് പുലി ചാടിയത്.
മുന്‍പിലേക്കു ചാടിയ പുലിയെ കണ്ടതോടെ യുവതി ബഹളംവച്ച് വീട്ടിനകത്തേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു. പത്തിലേറെപ്പേരാണ് പുത്തനഴി, ആശാരിക്കുന്ന്, അമ്പലപ്പടി ഭാഗങ്ങളിലായി പുലിയെ കണ്ടത്. പറയന്‍മാട് വനത്തോടു ചേര്‍ന്നാണ് പുലിയെ കണ്ട പ്രദേശങ്ങള്‍. വനപാലകരെത്തി പരിശോധന നടത്തി. അരക്കിലോമീറ്റര്‍ അകലെ ഇരിങ്ങാട്ടിരിയില്‍ ഒരു മാസം മുന്‍പ് പുലിയെ കണ്ടതിനെത്തുടര്‍ന്ന് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിരുന്നു.
from mangalam.com https://ift.tt/2NEaXVC
via IFTTT
No comments:
Post a Comment