ന്യൂഡൽഹി: കഴിഞ്ഞ ദിവസം കശ്മീരിൽ ഭീകരർ ബന്ദിയാക്കിയ പോലീസുകാരുടെ വീഡിയോ പുറത്തുവന്നു.തങ്ങളുടെ കുടുംബാംഗങ്ങൾ അപകടത്തിലാണെന്നുംഭീകരരുടെ ബന്ധുക്കളെ ഉപദ്രവിക്കരുതെന്നും പോലീസ് ഡിജിപിയോട് ആവശ്യപ്പെടുന്ന വീഡിയോ ആണ് ഭീകരർ പുറത്തുവിട്ടിരിക്കുന്നത്. തടവിലാക്കപ്പെട്ട മൂന്നു പോലീസുകാരുടെ വീഡിയോകളാണ് പുറത്തുവന്നിരിക്കുന്നത്. ഭീകരുടെ ബന്ധുക്കളെ ഉപദ്രവിക്കരുതെന്നും അവരുടെ വീടുകൾ തകർക്കരുതെന്നും പോലീസുകാർ അപേക്ഷിക്കന്നുണ്ട്. തങ്ങളുടെ കുടുംബാംഗങ്ങളുടെ ജീവൻ അപകടത്തിലാണെന്നും പോലീസുകാർ വീഡിയോയിൽ പറയുന്നു. പോലീസുകാരെയും കുടുംബാംഗങ്ങളെയും തടവിലാക്കിയ ശേഷം ഭീകരർ ഭീഷണിപ്പെടുത്തി ചിത്രീകരിച്ചതാണ് വീഡിയോ എന്നാണ് കരുതുന്നത്. തടവിലാക്കപ്പെട്ടിരുന്ന ഭീകരരുടെ ബന്ധുക്കളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് കശ്മീരിൽ പോലീസുകാരെയും കുടുംബാംഗങ്ങളെയും ഭീകരർ തട്ടിക്കൊണ്ടുപോയത്. തുടർന്ന് പോലീസുമായി വിലപേശൽ നടത്തുകയും ഒടുവിൽ ഭീകരരുടെ ബന്ധുക്കളെ വിട്ടയക്കുകയുമായിരുന്നു. തുടർന്ന് വൈകുന്നേരത്തോടെ ഭീകരർ ബന്ദികളെ വിട്ടയച്ചു. ഇതിനു പിന്നാലെയാണ് വീഡിയോ പുറത്തുവന്നത്. ബുധനാഴ്ച്ച കശ്മീരിൽ വെച്ച് നടന്ന തീവ്രവാദി ആക്രമണത്തിൽ നാല് പോലീസ് ഉദ്യാഗസ്ഥർ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടർന്ന് തീവ്രവാദികളുടെ കുടുബാംഗങ്ങളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതേ തുടർന്നാണ് തീവ്രവാദികൾ പോലീസുകാരടെ കുടുംബാംഗങ്ങളെ തട്ടികൊണ്ടു പോയി. അനന്ത്നാഗ്, കുൽഗാം, ഷോപിയാൻ, പുൽവാമ എന്നിവിടങ്ങളിൽ നിന്ന് പതിനൊന്ന് പേരെയാണ് വ്യാഴാഴ്ച വൈകിട്ട് തീവ്രവാദികൾ തട്ടി കൊണ്ടു പോയത്. Content Highlights:Kidnapped Cops at Kashmir, Families Of Terrorists
from mathrubhumi.latestnews.rssfeed https://ift.tt/2PneKHp
via
IFTTT
No comments:
Post a Comment