മോഹന്‍ലാല്‍ ബിജെപിയിലേയ്ക്ക് വരുന്നതില്‍ സന്തോഷം: ശ്രീധരന്‍ പിള്ള - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 5, 2018

മോഹന്‍ലാല്‍ ബിജെപിയിലേയ്ക്ക് വരുന്നതില്‍ സന്തോഷം: ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചതിന് പിന്നാലെ മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുന്നെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇതില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. 'മോഹന്‍ലാല്‍ ബിജെപിയിലേയ്ക്ക് വരുന്നതും സ്ഥാനാര്‍ത്ഥിയാകുന്നതും സന്തോഷമുള്ള കാര്യമാണ്. സേവാഭാരതിയുമായി നിലവില്‍ മോഹന്‍ലാല്‍ സഹകരിക്കുന്നുണ്ട്. എന്നാല്‍ ബിജെപി പ്രവേശനം സംബന്ധിച്ച് മോഹന്‍ലാലുമായി ഇതുവരെ ചര്‍ച്ച നടന്നിട്ടില്ല' എന്നും അദ്ദേഹം വ്യക്തമാക്കി.

വാര്‍ത്തയോട് മോഹന്‍ലാലും പ്രതികരിച്ചിരുന്നു. വളരെ നേരത്തേ നിശ്ചയിച്ച കൂടികാഴ്ചയാണ് പ്രധാനമന്ത്രിയുമായി നടത്തിയത്. വലിയ ലക്ഷ്യങ്ങളുള്ള ട്രസ്റ്റിനെക്കുറിച്ച് അറിയിക്കാന്‍ വേണ്ടിയായിരുന്നു അത്. മുന്‍പ് മറ്റു പാര്‍ട്ടികളുടെ പ്രധാനമന്ത്രിമാരെയും കണ്ടിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ പലതവണ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. അപ്പോഴെല്ലാം ഇതുപോലെ പലതും പുറത്തു വന്നിട്ടുണ്ട്. ഇപ്പോള്‍ ജോലി ചെയ്യുകയാണ്' എന്ന് മോഹന്‍ലാല്‍ പ്രതികരിച്ചു. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ഷൂട്ടിങിനായി തിരുവനന്തപുരത്താണ് മോഹന്‍ലാല്‍.



from mangalam.com https://ift.tt/2PDvQAJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages