തിരുവനന്തപുരം: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിക്കെതിരെ പീഡനക്കേസില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പരാതി പൂഴ്ത്തി വച്ചതിന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണനെതിരെ പോലീസ് കേസെടുക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
തന്റെ ഭരണകാലത്ത് സ്ത്രീകള്‍ സുരക്ഷിതരാരിയിക്കും എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സ്വന്തം പാര്‍ട്ടിയിലെ എംഎല്‍എക്കെതിരെ വനിതാ നേതാവി പരാതി നല്‍കി മൂന്നാഴ്ചയായിട്ടും നടപടിയെടുത്തിട്ടില്ലെന്നും എംഎല്‍എ വിമര്‍ശിച്ചു.
മലപ്പുറത്ത് തീയേറ്റര്‍ പീഡനത്തില്‍ പരാതി പറയുന്നതിന് വൈകി എന്നാരോപിച്ച് തീയേറ്ററുടമയ്‌ക്കെതിരെ കേസെടുത്തു. യുഡിഎഫ് എംഎല്‍എക്കെതിരേയും കേസെടുത്തു. എന്നാല്‍ സ്വന്തം പാര്‍ട്ടിയുടെ കാര്യ വന്നപ്പോള്‍ നടപടിയില്ലെന്നും കെ. മുരളീധരന്‍ ആരോപിച്ചു.
from mangalam.com https://ift.tt/2oHH3Fh
via IFTTT
No comments:
Post a Comment