ന്യൂഡൽഹി: രാജ്യം വിടുംമുമ്പ് ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലിയെ കണ്ടുരുന്നുവെന്ന വിജയ്മല്യയുടെ വെളിപ്പെടുത്തലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അന്വേഷണത്തിന് ഉത്തരവിടണമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. വിജയ് മല്യ ഗുരുതരമായ ആരോപണമാണ്ഉന്നയിച്ചിരിക്കുന്നത്. വിഷയത്തിൽ പ്രധാനമന്ത്രി സ്വതന്ത്രമായ അന്വഷണം പ്രഖ്യാപിക്കണം. മന്ത്രി പദം ഒഴിഞ്ഞുകൊണ്ട് അരുൺ ജെയ്റ്റ്ലി അന്വേഷണം നേരിടണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം. വിജയ്മല്യയുടെ വെളിപ്പെടുത്തിലിന് പിന്നാലെ സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങളുമായി കോൺഗ്രസടക്കമുള്ള പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തി. മല്യയെ രാജ്യം വിടുന്നതിന് അനുവദിച്ച സർക്കാർ വിശദീകരണം നൽകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ വെച്ച് അരുൺ ജെയ്റ്റ്ലിയും മല്യയും ചർച്ച നടത്തിയത് തനിക്കറിയാമെന്ന് കോൺഗ്രസ് നേതാവ് പി.എൽ.പുനിയ പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും സർക്കാരിനെതിരെ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. Given Vijay Mallya's extremely serious allegations in London today, the PM should immediately order an independent probe into the matter. Arun Jaitley should step down as FInance Minister while this probe is underway. — Rahul Gandhi (@RahulGandhi) September 12, 2018 ലണ്ടനിൽ മാധ്യമങ്ങളുമായി സംസാരിക്കുമ്പോഴാണ് ജെയ്റ്റ്ലിയെ കണ്ട കാര്യം മല്യ വെളിപ്പെടുത്തിയത്. എന്നാൽ 2014-ന് ശേഷം തന്നെ കാണാൻ മല്യക്ക് അനുവാദം നൽകിയിട്ടില്ലെന്നു പറഞ്ഞ ജെയ്റ്റ്ലി ആരോപണം നിഷേധിച്ചു. 2016 മാർച്ച് രണ്ടിനാണ് മല്യ ഇന്ത്യവിട്ടത്.
from mathrubhumi.latestnews.rssfeed https://ift.tt/2QrKRXU
via
IFTTT
No comments:
Post a Comment