ന്യൂഡൽഹി: മൊബൈൽ ഫോണുപയോഗത്തിൽ ജനങ്ങൾക്ക് നിയന്ത്രണ നിർദേശങ്ങൾ നൽകണമെന്നാവശ്യപ്പെട്ടയോളോട് ആദ്യം സ്വന്തം ഫോണുപയോഗം നിയന്ത്രിക്കാൻ ഹൈക്കോടതിയുടെ നിർദേശം. മൊബൈൽ ഫോൺ ഉപയോഗം കൊണ്ടുള്ള ഹാനികരമായ സാധ്യതകളെ കുറിച്ച് ആളുകളെ ബോധവത്ക്കരിക്കാനുള്ള നിർദേശങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് മധ്യപ്രദേശ് ഹൈക്കോടതിയിൽ പൊതുതാൽപര്യഹർജി സമർപ്പിച്ച രാജേന്ദ്ര ദിവാനാനോടാണ് ഫോൺഉപേക്ഷിക്കാനാവുമോയെന്ന് കോടതി ആരാഞ്ഞത്. പൊതുതാൽപര്യഹർജിയായാണ് ദിവാൻ കോടതിയിൽ അപേക്ഷ സമർപ്പിച്ചത്. മൊബൈൽ ഫോണുപയോഗം കുട്ടികളിലും ഗർഭിണികളിലും മറ്റുള്ളവരിലും ഗുരുതരപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും അതു കൊണ്ടു തന്നെ ഉപയോഗം നിയന്ത്രിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. കോടതി ഇടപെട്ടാൽ മാത്രമേ ഫോണുപയോഗത്തിൽ നിയന്ത്രണം വരുത്താൻ സാധിക്കുകയുള്ളുവെന്നും ദിവാൻ കോടതിയെ ബോധിപ്പിച്ചു. എന്നാൽ, ചീഫ് ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായുള്ള ബെഞ്ച് പരാതിക്കാരൻ ഫോൺ ഉപയോഗം ഉപേക്ഷിക്കാൻ തയ്യാറാണോ എന്നറിയിക്കാൻ ആവശ്യപ്പെട്ടു. ആദ്യം പരാതിക്കാരൻ ഫോൺ ഉപേക്ഷിച്ച് സ്വയം സുരക്ഷിതനാവട്ടെയെന്നും കോടതി നിർദേശിച്ചു. അതിനു ശേഷം ഹർജിയിലാവശ്യപ്പെട്ട കാര്യങ്ങൾ പരിഗണിക്കാമെന്ന് കോടതി പറഞ്ഞു. തീരുമാനമറിയിക്കാൻ രാജേന്ദ്ര ദിവാന് കോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ച് ഉത്തരവ് നൽകി.
from mathrubhumi.latestnews.rssfeed https://ift.tt/2Mpmp6d
via
IFTTT
No comments:
Post a Comment