ജലന്ധറിനെ മുന്നോട്ടുനയിക്കാന്‍ വൈദികരുടെ പിന്തുണ തേടി ആഗ്‌നെലോ ഗ്രേഷ്യസ്; അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ഒക്‌ടോബര്‍ എട്ടിന് ചുമതലയേല്‍ക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 28, 2018

ജലന്ധറിനെ മുന്നോട്ടുനയിക്കാന്‍ വൈദികരുടെ പിന്തുണ തേടി ആഗ്‌നെലോ ഗ്രേഷ്യസ്; അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ഒക്‌ടോബര്‍ എട്ടിന് ചുമതലയേല്‍ക്കും

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ലൈംഗിക പീഡനക്കേസില്‍ പെട്ട് ചുമതലയൊഴിഞ്ഞതോടെ ജലന്ധര്‍ രൂപതയെ നയിക്കാന്‍ വത്തിക്കാന്‍ നിയോഗിച്ച അപ്പസ്‌തോലിക അഡ്മിനിസ്‌ട്രേറ്റര്‍ ആഗ്‌നെലോ റുഫീനോ ഗ്രേഷ്യസ് അടുത്ത മാസം എട്ടിന് ചുമലയേല്‍ക്കുമെന്ന് സൂചന. നിലവില്‍ ആന്‍ഡമാനിലെ പോര്‍ട്ട്‌ബ്ലെയറില്‍ വൈദികരുടെ ധ്യാനത്തില്‍ പങ്കെടുക്കുകയാണ് ആഗ്‌നെലോ ഗ്രേഷ്യസ്.

വത്തിക്കാനില്‍ നിന്നുള്ള അറിയിപ്പ് ലഭിച്ചുവെന്നും പോര്‍ട്ട്‌ബ്ലെയറിലെ തിരക്കുകള്‍ കാരണം ഒക്‌ടോബര്‍ ആദ്യ തിങ്കളാഴ്ച നടക്കുന്ന വൈദികരുടെ സമ്മേളനത്തില്‍ എത്തിച്ചേരാന്‍ കഴിയില്ലെന്നും അതിനാല്‍ സമ്മേളനം എട്ടാം തീയതിയിലേക്ക് മാറ്റിവയ്ക്കണമെന്നും ആഗ്‌നെലോ ഗ്രേഷ്യസ് വൈദികര്‍ക്ക് അയച്ച കത്തില്‍ പറയുന്നു.

ജലന്ധര്‍ രൂപതയുടെ പഴയകാല പ്രൗഡി ഓര്‍മ്മിപ്പിച്ചുകൊണ്ടുള്ള കത്തില്‍ രൂപതയുടെ പിറവിക്ക് കാരണഭൂതരായ ബെല്‍ജിയന്‍ കപ്പൂച്ചിന്‍ വൈദികരുടെയും ആദ്യബിഷപ്പ് സിംഫോറിയന്‍ കീപ്രത്തിന്റെയും ത്യാഗങ്ങളെ അദ്ദേഹം സ്മരിക്കുന്നു. നമ്മുക്കൊരുമിച്ച് രൂപതയെ നവീകരിക്കാമെന്നും അതിനായി താന്‍ വൈദികര്‍ ഓരോരുത്തരേയും കാണുമെന്നും അതിനായിരുക്കും താന്‍ മുന്‍ഗണന നല്‍കുകയെന്നും അദ്ദേഹം വ്യക്തമാക്കുന്നു. വൈദികരും കന്യാസ്ത്രീകളും അത്മായരും നടത്തിയ ത്യാഗങ്ങളെ സ്മരിക്കുന്നു. അവ വെറുതെയാകില്ലെന്നും അദ്ദേഹം പറയുന്നു.

ബലാത്സംഗക്കേസില്‍പെട്ടതാടെ കേരളത്തില്‍ നടക്കുന്ന അന്വേഷണവുമായി സഹകരിക്കേണ്ടതിനാല്‍ രുപതയുടെ ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഫ്രാങ്കോ മുളയ്ക്കലിന്റെ അപേക്ഷ പരിഗണിച്ചാണ് അപ്പസ്‌തോലിക അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കുന്നതെന്ന് വത്തിക്കാന്‍ ഈ മാസം 20ന് പുറത്തുവിട്ട സര്‍ക്കുലറില്‍ പറഞ്ഞിരുന്നു. മുംബൈ അതിരുപത മുന്‍ സഹായ മെത്രാനാണ് ആഗ്‌നെലോ റുഫീനോ ഗ്രേഷ്യസ്.



from mangalam.com https://ift.tt/2zBZq4N
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages