മുംബൈ: മ്യൂച്വൽ ഫണ്ടുകൾ നിക്ഷേപകരിൽനിന്ന് ഈടാക്കുന്ന ചാർജ് കുറയ്ക്കാൻ സെബി തീരുമാനിച്ചതോടെ എഎംസികളുടെ ഓഹരി വിലയിടിഞ്ഞു. എച്ച്ഡിഎഫ്സി എഎംസിയുടെ ഓഹരിവില 7.6 ശതമാനമിടിഞ്ഞ് 1422 നിലവാരത്തിലെത്തി. 2018 ഓഗസ്റ്റിലാണ് ഈ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തത്. 1100 രൂപയായിരുന്നു ലിസ്റ്റ് പ്രൈസ്. റിലയൻസ് നിപ്പോൺ ലൈഫ് അസറ്റ് മാനേജുമെന്റ് ലിമിറ്റഡിന്റെ ഓഹരി വിലയിൽ 8.2 ശതമാനമാണ് ഇടിവുണ്ടായത്. 196.55 രൂപയാണ് നിലവിലെ ഓഹരി വില. 2017 നവംബറിലാണ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തത്. 252 രൂപയായിരുന്നു ഇഷ്യു പ്രൈസ്, 22 ശതമാനമാണ് ഇതുവരെയുണ്ടായ നഷ്ടം. ഓഹരി അധിഷ്ഠിത ഫണ്ടുകളുടെ മൊത്തം ചെലവ് പകുതിയോളം കുറയ്ക്കാനാണ് സെബിയുടെ നിർദേശം. നിലവിൽ 2.5 ശതമാനമാണ് പരമാവധി ഈടാക്കിയിരുന്ന ചാർജ്. ഇത് 1.25 ശതമാനത്തിലേയ്ക്ക് കുറയ്ക്കണമെന്നാണ് ആവശ്യം.
from mathrubhumi.latestnews.rssfeed https://ift.tt/2Dcol2B
via
IFTTT
No comments:
Post a Comment