ഇന്ത്യയും പാകിസ്താനും മുഖാമുഖം; ദുബായ് ആവേശത്തില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 19, 2018

ഇന്ത്യയും പാകിസ്താനും മുഖാമുഖം; ദുബായ് ആവേശത്തില്‍

ദുബായ്:ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് മത്സരം എന്നും ആരാധകരിൽ ആവേശമുണ്ടാക്കുന്നതാണ്. എവിടെ കളിച്ചാലും ഈ കളി കാണാൻ ആരാധകരുണ്ടാകും. ഏഷ്യാ കപ്പിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടത്തിനൊരുങ്ങുകയാണ് ദുബായ്. ഇന്ത്യക്കാരും പാകിസ്താൻകാരും ഏറെയുള്ള ദുബായിയിൽ മത്സരത്തിന്റെ ആവേശം ഇരട്ടിയാകുമെന്നുറപ്പ്. പാകിസ്താന്റെ മുൻ ക്യാപ്റ്റനും പാക് പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാനും കളി കാണാൻ ദുബായിലെത്തും. ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ യു.എ.ഇ. സമയം മൂന്നരമണിക്കാണ് (ഇന്ത്യൻ സമയം വൈകീട്ട് അഞ്ചിന്) ഏഷ്യ കപ്പിലെ ഈ സൂപ്പർ പോരാട്ടം. 1984-ൽ പ്രഥമ ഏഷ്യ കപ്പ് ക്രിക്കറ്റിൽ ചിരവൈരികളായ പാകിസ്താനെ തോൽപ്പിച്ചായിരുന്നു ഇന്ത്യയുടെ ആദ്യ കിരീടനേട്ടം. പിന്നീട് അഞ്ചുവട്ടംകൂടി ചാമ്പ്യന്മാരായി ഏഷ്യ കപ്പിൽ ഏറ്റവുമധികം കിരീടം ചൂടുന്ന ടീമെന്ന റെക്കോഡും ഇന്ത്യ സ്വന്തമാക്കി. ഏഷ്യ കപ്പിൽ ഇരുടീമുകളും ഇതുവരെ 12 തവണ മുഖാമുഖം വന്നു, ഇതിൽ ആറെണ്ണത്തിൽ ഇന്ത്യ ജയിച്ചപ്പോൾ പാകിസ്താനൊപ്പം അഞ്ച് വിജയമുണ്ട്. ഒരു മത്സരം മഴമൂലം മുടങ്ങി. കഴിഞ്ഞവർഷം ഓവലിൽ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയെ 180 റൺസിനു തകർത്തശേഷം ഇരുടീമുകളും മുഖാമുഖം എത്തുന്നത് ഇതാദ്യമായാണ്. തിരക്ക് കണക്കിലെടുത്ത് ഉച്ചയ്ക്ക് 12 മണിയോടെതന്നെ സ്റ്റേഡിയത്തിലേക്ക് കാണികളെ പ്രവേശിപ്പിക്കും. കനത്ത സുരക്ഷയും സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുണ്ട്. Content Highlights: India vs Pakistan Asia Cup cricket 2018


from mathrubhumi.latestnews.rssfeed https://ift.tt/2PNKYf1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages