കൊച്ചി: തെളിവ് ലഭിച്ചാൽ മാത്രമേ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഉണ്ടാകൂ എന്ന് കോട്ടയം എസ്പി ഹരിശങ്കർ. ബിഷപ്പിന്റെയും കന്യാസ്ത്രീയുടെയും സാക്ഷികളുടെയും മൊഴികൾ വിലയിരുത്തിയ ശേഷമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകൂ. അറസ്റ്റ് ചെയ്യുന്നതിന് തടസ്സമൊന്നും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചോദ്യംചെയ്യലിനായി തൃപ്പൂണിത്തുറയിലേക്ക് പുറപ്പെടുന്നതിനു മുൻപായി മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൊഴികളിലെ വൈരുദ്ധ്യങ്ങളും വ്യത്യാസങ്ങളും ദൂരീകരിക്കുന്നതിനാണ് ബിഷപ്പിന്റെ മൊഴിയെടുക്കുന്നത്. തെളിവുകൾ ഉണ്ടെന്ന് ബോധ്യപ്പെട്ടാൽ അറസ്റ്റുണ്ടാകും. എന്നാൽ അറസ്റ്റുമായി ബന്ധപ്പെട്ട കാര്യം ചോദ്യംചെയ്യലിനു ശേഷം മാത്രമേ അന്തിമ തീരുമാനം ഉണ്ടാകൂ. ഹൈക്കോടതി അറസ്റ്റ് തടഞ്ഞിട്ടില്ല. ഇന്നത്തെ ചോദ്യംചെയ്യലിനു ശേഷം മാത്രമേ തുടർ ചോദ്യംചെയ്യൽ ആവശ്യമുണ്ടോ എന്ന് പറയാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ സംഘത്തിന് മേൽ സമ്മർദ്ദങ്ങളൊന്നുമില്ല. നാലു വർഷം പഴക്കമുള്ള കേസിൽ ശസ്ത്രീയ തെളിവുകൾ പരിമിതമായിരിക്കും. അന്വേഷണത്തിൽ സാക്ഷിമൊഴികളാണ് പ്രധാനം. അതുകൊണ്ടുതന്നെ കൂടുതൽ സാക്ഷികളെ ചോദ്യംചെയ്യേണ്ടിവരും. അതിന് കൂടുതൽ സമയം വേണ്ടിവരും. കേസിൽ വളരെ വേഗതയിലാണ് അന്വേഷണം നടന്നത്. ഇതുവരെയുള്ള അന്വേഷണത്തിൽ അന്വേഷണ സംഘത്തിന് പൂർണ തൃപ്തിയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. Content Highlights:Jalandhar bishop,franco mulakkal, kottayam sp, sexual abuse case
from mathrubhumi.latestnews.rssfeed https://ift.tt/2NmiRHg
via
IFTTT
No comments:
Post a Comment