ഡല്‍ഹി യൂണിവേഴ്‌സിറ്റി യൂണിയന്‍ പ്രസിഡന്റിനെതിരെ വ്യാജ സര്‍ട്ടിഫിക്കറ്റ് ആരോപണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 19, 2018

ഡല്‍ഹി യൂണിവേഴ്‌സിറ്റി യൂണിയന്‍ പ്രസിഡന്റിനെതിരെ വ്യാജ സര്‍ട്ടിഫിക്കറ്റ് ആരോപണം

ചെന്നൈ:ഡൽഹി സർവകലാശാല വിദ്യാർഥി യൂണിയൻ (ഡി യു എസ് യു) പ്രസിഡന്റ് ബിരുദാനന്തര ബിരുദത്തിന് പ്രവേശനം നേടിയത് വ്യാജസർട്ടിഫിക്കറ്റുകൾ സമർപ്പിച്ചെന്ന് ആരോപണം. എബി വി പി നേതാവ് അങ്കിവ് ബൈസോയക്കെതിരെയാണ് ആരോപണമുയർന്നിട്ടുള്ളത്. അതേസമയം ആരോപണം തെറ്റും അടിസ്ഥാനരഹിതവുമാണെന്ന് അങ്കിവ് പ്രതികരിച്ചു. ആരോപണം ഉന്നയിച്ചവർക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് വിദ്യാർഥി സംഘടനയായ എൻ എസ് യു ഐയാണ് അങ്കിവിന്റെ സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് ആരോപിച്ച് രംഗത്തെത്തിയത്. വെല്ലൂരിലെ തിരുവള്ളുവർ സർവകലാശാലയിൽ ബിരുദ പഠനം പൂർത്തിയാക്കിയെന്നു കാണിച്ചാണ് അങ്കിവ് ഡൽഹി സർവകലാശാലയിൽ ബിരുദാനന്തര ബിരുദത്തിന് ചേർന്നത്. അങ്കിവ് വെല്ലൂരിലാണ് പഠിച്ചതെന്ന് അറിഞ്ഞപ്പോൾ സംശയം തോന്നുകയും സർവകലാശാലയെ സമീപിക്കുകയുമായിരുന്നുവെന്ന് തമിഴ്നാട് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു. തുടർന്ന് ബിരുദാനന്തര പ്രവേശനം തേടുന്നതിന് അങ്കിവ് സമർപ്പിച്ച ബിരുദ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, തമിഴ്നാട് കോൺഗ്രസ് സർവകലാശാലയ്ക്ക് അയച്ചു. എന്നാൽ ഈ സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്നായിരുന്നു സർവകലാശാലയിൽനിന്നു ലഭിച്ച രേഖാമൂലമുള്ള മറുപടി. അങ്കിവ് ബൈസോയ എന്ന പേരിൽ ഒരു വിദ്യാർഥി വെല്ലൂരിലെ തിരുവള്ളുവർ സർവകലാശാലയിൽ പഠിച്ചിട്ടില്ലെന്ന് സർവകലാശാല പരീക്ഷാ കൺട്രോളർ ഡോ. പി അശോകൻ പറഞ്ഞതായി എൻ ഡി ടി വി റിപ്പോർട്ട് ചെയ്തു. മറ്റൊരിടത്തും ശാഖകളോ ഡൽഹിയിൽ ഉൾപ്പെടെ സ്റ്റഡി സെന്ററുകളോ ഇല്ല. സർവകലാശാലയുടേതെന്ന പേരിൽ സമർപ്പിക്കപ്പെട്ടിരിക്കുന്നത് വ്യാജസർട്ടിഫിക്കറ്റുകളാണ്. ഞങ്ങളുടെ സർവകലാശാലയിലോ അഫിലിയേറ്റ് ചെയ്യപ്പെട്ടിട്ടുള്ള നൂറോളം കോളേജുകളിലോ ഇങ്ങനെ പേരുള്ള ഒരു വിദ്യാർഥി പഠിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിരുദാനന്തര പ്രവേശനത്തിന് അങ്കിവ് സമർപ്പിച്ച മാർക്ക് ഷീറ്റിൽ സർവകലാശാലയുടെ പേര് എഴുതിയിരിക്കുന്നത് തെറ്റാണെന്നും പ്രധാന വിഷയം ഏതാണെന്ന് എഴുതിയിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്. ബി എ എന്നുമാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിഷയങ്ങളുടെ പേര് എഴുതുന്നതിനു പകരം കോർതിയറി, ഇലക്ടീവ്, നോൺമേജർ ഇലക്ടീവ് എന്നുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞയാഴ്ചയാണ് 1744 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ അങ്കിവ് ഡി യു എസ് യു പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. content highlights:Fake certificate allegation against delhi university union president


from mathrubhumi.latestnews.rssfeed https://ift.tt/2Nnt1XP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages