ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഹാജരായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 19, 2018

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഹാജരായി

കൊച്ചി: കന്യാസ്ത്രീയുടെ ലൈംഗിക പീഡന പരാതിയിൽ ചോദ്യം ചെയ്യലിനായി ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ അന്വേഷണസംഘത്തിനു മുന്നിൽ ഹാജരായി. തൃപ്പൂണിത്തുറ ഹൈടെക് സെൽ ഓഫീസിലാണ്അദ്ദേഹം ഹാജരായത്.രാവിലെ 11 മണിയോടെയാണ് ബിഷപ്പ് എത്തിയത്. ജലന്ധർ രൂപതാ പി.ആർ.ഒ ഫാ. പീറ്റർ കാവുംപുറവും ബിഷപ്പിനൊപ്പമുണ്ട്. അന്വേഷണസംഘത്തലവൻ ഡി വൈ എസ് പി കെ സുഭാഷിന്റെ നേതൃത്വത്തിൽ രണ്ടു സംഘങ്ങളായാകും ബിഷപ്പിനെ ചോദ്യം ചെയ്യുക. ഐ ജി ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരിക്കും ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലിന് ആധുനിക സജ്ജീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. മുറിയിൽ മൂന്ന് ക്യാമറകളും റെക്കോഡിങ് സംവിധാനവുമുണ്ടാകുമെന്നാണ് സൂചന.ഹൈടെക് സെല്ലിൽ ഡി വൈ എസ് പി സുഭാഷ് എത്തിയതിനു തൊട്ടുപിന്നാലെയാണ് ബിഷപ്പ് എത്തിയത്. പൂർണമായി മറച്ച കാറിൽ മാധ്യമങ്ങൾക്കു മുഖം നൽകാതെയാണ് ബിഷപ്പ് വന്നത്. Read more...തെളിവു ലഭിച്ചാൽ മാത്രം അറസ്റ്റ്- എസ്.പി. content highlights:Bishop franco mulakkal appears before investigation team


from mathrubhumi.latestnews.rssfeed https://ift.tt/2xzOLFc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages